Latest NewsNews

ബസു കാറും കൂട്ടിയിച്ച് വന്‍ അപകടം : വിദ്യാര്‍ത്ഥി മരിച്ചു : നിരവധിപേര്‍ക്ക് പരിക്കേറ്റു

വയനാട്: ബസു കാറും കൂട്ടിയിച്ച് വന്‍ അപകടം, വിദ്യാര്‍ത്ഥി മരിച്ചു , നിരവധിപേര്‍ക്ക് പരിക്കേറ്റു. കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. അമ്പലവയല്‍ നെല്ലാറച്ചാല്‍ പുറ്റാട് സ്വദേശി ബിബിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ ബത്തേരി മാനിക്കുനിയിലാണ് അപകടം. അപകടത്തില്‍ അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു.

കല്‍പ്പറ്റയില്‍ നിന്നും ബത്തേരിയിലേക്ക് വരുകയായിരുന്ന ഗീതിക ബസും എതിരെ വന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. കല്‍പ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമായി കൂട്ടിയിടിച്ച ബസ് നിയന്ത്രണം വിട്ട് പാതയോരത്തെ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ബിബിന്റെ ദേഹത്തേക്ക് ബസ് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ബിബിന്‍ മരിച്ചു. ബത്തേരിയിലെ സ്വകാര്യ പി എസ് സി കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥിയാണ് ബിബിന്‍.

ബസുമായി കൂട്ടിയിടിച്ച കാര്‍ ഓടിച്ചിരുന്ന നായ്ക്കട്ടി സ്വദേശി അബൂബക്കറിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസിലുണ്ടായിരുന്നവരെ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button