Latest NewsNewsInternationalGulf
Trending

ഇന്ത്യയുടെ ഭൂപടം ദുരുപയോഗം ചെയ്തതിനും വിദ്വേഷപരമായ വാർത്തകൾ പ്രചരിപ്പിച്ചതിനും അൽ ജസീറയ്ക്കെതിരെ പരാതി .

അൽ ജസീറയും അനുബന്ധ സ്ഥാപനങ്ങളും ഭരണകൂടത്തിനെതിരെ അക്രമത്തിന് പ്രേരിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും വീഡിയോകൾ സംപ്രേക്ഷണം ചെയ്യുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു .

ഡൽഹി : ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭൂപടം ദുരുപയോഗം ചെയ്തതിനും  വിദ്വേഷപരമായ വാർത്തകൾ പ്രചരിപ്പിച്ചതിനും അൽ ജസീറ ചാനലിനും അനുബന്ധ സ്ഥാപനങ്ങൾക്കുമെതിരെ ഡൽഹി പോലീസിൽ പരാതി നല്കി . കലിംഗ റൈറ്റ്സ് ഫോറം നാഷണൽ കൺവീനർ ജെ പി നബാജിബനാണ് പരാതി നൽകിയിരിക്കുന്നത്. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം എന്നിവയ്ക്കും പരാതി നൽകിയിട്ടുണ്ട്.

ദില്ലി പോലീസ് ഇതുവരെ ഈ പരാതിയുടെ എഫ് ഐ ആർ തയ്യാറാക്കിയിട്ടില്ലെന്ന ആരോപണമുണ്ട് . അൽ ജസീറയും അനുബന്ധ സ്ഥാപനങ്ങളും ഭരണകൂടത്തിനെതിരെ അക്രമത്തിന് പ്രേരിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും വീഡിയോകൾ സംപ്രേക്ഷണം ചെയ്യുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു . ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദു സമൂഹത്തിനെതിരെ വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വാർത്തകൾ വരുന്നത് . ഇന്ത്യയിലും യൂറോപ്യൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും. ഹിന്ദുക്കളെ ആക്രമണകാരികളായും മുസ്ലീമുകളെ ഇരകളായും ചിത്രീകരിക്കാൻ നിരന്തരം ശ്രമിച്ചതായും നബാജിബാൻ തെളിവുകൾ സഹിതം വാദിക്കുന്നുണ്ട് .

“അൽ ജസീറയുടെ ഉടമസ്ഥതയിലുള്ള എജെ + പ്രസിദ്ധീകരിച്ച മാപ്പ് വികലമായ ഒന്നാണെന്നും സർവേ ഓഫ് ഇന്ത്യ തയ്യാറാക്കിയ മാപ്പിന് അനുസൃതമല്ലെന്നും പരാതിക്കാരൻ ആരോപിക്കുന്നു. ക്രിമിനൽ നിയമ ഭേദഗതി നിയമത്തിലെ സെക്ഷൻ 2  അനുസരിച്ച്, സർവേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഇന്ത്യയുടെ ഭൂപടങ്ങളുമായി പൊരുത്തപ്പെടാത്ത ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button