Latest NewsNewsInternational

കൊറോണ: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖുമേനിയുടെ ഉപദേശകന്‍ മരിച്ചു

തെഹ്റാന്‍: കൊറോണ ബാധിച്ച് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഉപദേശകന്‍ മുഹമ്മദ് മിര്‍ മുഹമ്മദ് അലി (71) മരിച്ചു. മരണവിവരം ഇറാന്‍ റേഡിയോയാണ് അറിയിച്ചത്.ഇറാന്‍ എക്സ്പെഡന്‍സി കൗണ്‍സിലംഗമാണ് മുഹമ്മദ് മിര്‍ മുഹമ്മദലി.

ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറാനില്‍ 66 പേരും ഇറ്റലിയില്‍ 52 പേരും രോഗബാധയെ തുടര്‍ന്ന് മരിച്ചു. ഇറ്റലിയില്‍ 1,835 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇറാനില്‍ 1,501 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ ഇറാന്‍ ആരോഗ്യ സഹമന്ത്രി ഇറാജ് ഹാരിര്‍ഷിക്കും വൈറസ് ബാധയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്‍ വൈസ് പ്രസിഡന്റ് മസൗബേ എബ്റ്റേക്കറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രോഗം ഗുരുതരമല്ലെന്നും വൈസ് പ്രസിഡന്റിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നുമാണു റിപ്പോര്‍ട്ടുകള്‍.

കൊറോണയെ പ്രതിരോധിക്കാന്‍ ഇറാന് ലോകാരോഗ്യ സംഘടനയില്‍ നിന്ന് എട്ട് ടണ്‍ മരുന്നുകളും ടെസ്റ്റ് കിറ്റുകളും ഉള്‍പ്പെടെ സഹായം ലഭിച്ചു. വൈറസ് കൈകാര്യം ചെയ്യുന്നത് പരിശോധിക്കാന്‍ യുഎന്‍ ആരോഗ്യ ഏജന്‍സിയുടെ പ്രതിനിധികളും ഇറാനിലെത്തിയിട്ടുണ്ട്. ഇക്കാര്യം ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ട്വീറ്റ് ചെയ്തത്.

അതേസമയം ഇന്തോനേഷ്യയിലും കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവടെ 19 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് ഏറ്റവുധികം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് ദക്ഷിണ കൊറിയയിലാണ്. 4,812 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. 28 പേരാണ് ദക്ഷിണ കൊറിയയില്‍ മരിച്ചിട്ടുള്ളത്. അതേസമയം ലോകത്താകെ വൈറസ് ബാധിതരുടെ എണ്ണം 90,912 കവിഞ്ഞു. രോഗം ബാധിച്ച് മരിച്ചവര്‍ 3,117 ആയി. 47,984 പേര്‍ രോഗവിമുക്തി നേടിയിട്ടുമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button