KeralaLatest NewsIndiaNews

കൊറോണ വൈറസ് : സം​സ്ഥാ​ന​ത്തു മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കൊറോണ വൈറസ് ബാധ വ്യാപകമാകുന്നതിനെ തുടർന്ന് സം​സ്ഥാ​ന​ത്തു മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അറിയിച്ചു. കേരളത്തില്‍ കൊറോണ (കൊവിഡ് 19) വൈറസ് ഭീതി ഒഴിഞ്ഞു എന്ന് പറയാറായിട്ടില്ല. ലോകത്താകമാനം വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേരളത്തില്‍ നിരീക്ഷണം അവസാനിപ്പിക്കാറായില്ല. നി​രീ​ക്ഷ​ണം ശ​ക്ത​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കേ​ണ്ട​തുണ്ടെന്നും മന്ത്രി പറഞ്ഞു.

Also read : ഇന്ത്യയിൽ ഒരാൾക്ക് കൂടി കൊവിഡ്-19 : വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി

കോ​വി​ഡ് 19 ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗം പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ടാം​ഘ​ട്ട നി​രീ​ക്ഷ​ണ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു. നി​ര​വ​ധി ലോ​ക രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് 19 വ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ മൂ​ന്നു ഷി​ഫ്റ്റാ​യി പ​രി​ശോ​ധ​ന ശ​ക്തി​പ്പെ​ടു​ത്തും. വൈറസ് റിപ്പോർട്ട്‌ ചെയ്ത രാജ്യങ്ങളിൽ നിന്ന് വരുന്നവരെ നിരീക്ഷിക്കും. നേ​രി​ട്ട് ബ​ന്ധ​മു​ള്ള​വ​രെ കൂ​ടു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ വയ്ക്കും. ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ അ​തു​പോ​ലെ ത​ന്നെ നി​ല​നി​ർ​ത്തും. ജീ​വ​ന​ക്കാ​രേ​യും സ​ജ്ജ​രാ​ക്കി നി​ർ​ത്തി​യി​ട്ടുണ്ട്, കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പ്രതിരോധ പരിശീലനം നല്‍കുമെന്നും ജനങ്ങളുടെ സഹകരണമാണ് കൊവിഡ് വൈറസ് ബാധയെ പ്രതിരോധിക്കാൻ കേരളത്തെ സഹായിച്ചതെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button