Latest NewsIndia

ഡല്‍ഹി കലാപത്തിൽ ഒരു മരണം കൂടി : മരിച്ചവരുടെ എണ്ണം 47 ആയി

പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ നടത്തിയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി. തിങ്കളാഴ്ച രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. തകര്‍ക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും, അഴുക്കുചാലുകളിലുമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ ഉള്ള സാധ്യത ഇനിയും നിലനില്‍ക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം ഡല്‍ഹി സര്‍ക്കാര്‍ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.മാറ്റിവച്ചിരുന്ന പരീക്ഷകള്‍ പുനരാരംഭിച്ചതായും നഗരത്തില്‍ ജനജീവിതം സാധാരണ നിലയിലായതായും ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഡല്‍ഹിയില്‍ പോലീസിനു നേരെ വെടിയുതിര്‍ത്ത ഷാരൂഖ് എന്നയാളുടെ വീട്ടില്‍ പരിശോധന.

അനുജന്‍ കുത്തേറ്റു മരിച്ച സംഭവം: ഒളിവിലായിരുന്ന ജ്യേഷ്ഠൻ മരിച്ചനിലയില്‍

പോലീസ് നടത്തിയ പരിശോധനയില്‍ കുറ്റകരമായ നിരവധി രേഖകള്‍ കണ്ടെത്തി. ഷാരൂഖിനു പുറമെ ഇയാളുടെ കുടുംബവും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. നിലവില്‍ ഷാരൂഖിനും കുടുംബത്തിനും പുറമെ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനു വേണ്ടിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button