CricketLatest NewsNews

എട്ട് മാസത്തെ ഇടവേളക്കുശേഷം ബാറ്റുമായി ധോണി; ആർപ്പുവിളിച്ച് ആരാധകർ

ചെന്നൈ: എട്ട് മാസത്തെ ഇടവേളക്കുശേഷം ബാറ്റുമായി പരിശീലനത്തിനെത്തിയ ധോണിക്ക് വേണ്ടി ആർപ്പുവിളിച്ച് ആരാധകർ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡ‍ിയത്തിൽ ധോണി ഇറങ്ങിയപ്പോൾ നൂറുകണക്കിന് ആരാധകരും എത്തിയിരുന്നു. ലോകകപ്പിനുശേഷം ഇതാദ്യമായാണ് ധോണിയുടെ ബാറ്റിംഗ് പരിശീലനം ആരാധകര്‍ നേരിട്ടു കാണുന്നത്. നേരത്തെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ധോണി നെറ്റ്സില്‍ പരിശീലനം നടത്തിയിരുന്നെങ്കിലും ആരാധകര്‍ക്ക് അത് കാണാന്‍ അനുവാദമുണ്ടായിരുന്നില്ല.

Read also: കുറ്റാന്വേഷണ വെബ് സീരീസുമായി കേരള പൊലീസ്; ആദ്യത്തെ എപ്പിസോഡുകൾ കൂടത്തായ് കൊലയെക്കുറിച്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button