Latest NewsNewsInternational

കൊറോണ ബാധയും, ഹ​സ്ത​ദാ​നവും; ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ർക്ക് മന്ത്രിയിൽ നിന്ന് നേരിടേണ്ടി വന്നത് അപ്രതീക്ഷിത സംഭവം

ബ​ര്‍​ലി​ന്‍: ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ആംഗല മെ​ര്‍​ക്ക​ല്‍ പൊ​തു പ​രി​പാ​ടി​ക്കി​ടെ ത​ന്‍റെ മ​ന്ത്രി​ക്ക് ഹ​സ്ത​ദാ​നം ന​ല്‍​കാ​നാ​യി കൈ​യു​യ​ര്‍​ത്തി​യെ​ങ്കി​ലും മ​ന്ത്രി സ്നേ​ഹ​പൂ​ര്‍​വം നി​ര​സി​ച്ചത് കൊറോണ ഭയം കൊണ്ടാണെന്ന് റിപ്പോർട്ട്. ഈ സംഭവം കാഴ്ചക്കാർക്ക് കൗ​തു​ക​മാ​യി.

ബ​ര്‍​ലി​നി​ല്‍  കു​ടി​യേ​റ്റം സം​ബ​ന്ധി​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മ​ന്ത്രി ഹോ​ര്‍​സ്റ്റ് സീ​ഹോ​ബ​റും മെ​ര്‍​ക്ക​ലും പ​ര​സ്പ​രം ക​ണ്ടു​മു​ട്ടി​യ​ത്. മെ​ര്‍​ക്ക​ല്‍ കൈകൊടുക്കാനായി ശ്ര​മി​ച്ച​പ്പോ​ള്‍ കൈ​യു​യ​ര്‍ത്താ​തെ ചി​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ALSO READ: കൊറോണയെ നേരിടാന്‍ ശുചിയോടെയിരിക്കൂ; ജാഗ്രതാ നിര്‍ദേശങ്ങള്‍

അ​തേ​സ​മ​യം ജ​ര്‍​മ​നി​യി​ല്‍ ഇ​തു​വ​രെ 157 പേ​ര്‍​ക്ക് കൊ​ണോ​റ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 16 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ 10 എ​ണ്ണ​ത്തി​ലും രോ​ഗ​ബാ​ധി​ത​രു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹ​സ്ത​ദാ​നം ന​ട​ത്തു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് രാ​ജ്യ​ത്തെ ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button