KeralaLatest NewsNews

പണം നല്‍കാത്തതിനെതുടര്‍ന്ന് മുത്തശ്ശിയെ ക്രൂരമായി മര്‍ദിച്ചു; കൊച്ചുമകന്‍ അറസ്റ്റില്‍

മാവേലിക്കര: പ്രായമായ മാതാപിതാക്കളെ മക്കള്‍ മര്‍ദിക്കുന്നതും കൊലപ്പെടുത്തുന്നതും ഇന്ന് സര്‍വ്വസാധാരണമായി കഴിഞ്ഞിരിക്കുകയാണ്. വൃദ്ധമാതാപിതാക്കളെ വൃദ്ധസദനത്തിലും വഴയരികിലും ഉപേക്ഷിക്കുന്നവരെയും ക്രൂരമായി മര്‍ദിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. എന്നിരുന്നാലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. മുത്തശ്ശിയെ മര്‍ദിച്ച കൊച്ചുമകന്‍ അറസ്റ്റില്‍. ആലപ്പുഴ മാവേലിക്കരയിലാണ് സംഭവം. തഴക്കര അറുന്നൂറ്റിമംഗലം തുണ്ടയ്യത്ത് ചെല്ലപ്പന്‍ പിള്ളയുടെ ഭാര്യ രത്‌നമ്മയെ (87) മര്‍ദിച്ച കേസില്‍ കൊച്ചുമകന്‍ ശ്രീകുമാറാണ് (41) അറസ്റ്റിലായത്.

ഉത്സവത്തിനു പോകാന്‍ പണം നല്‍കാത്തതിനാണ് കൊച്ചുമകന്‍ മുത്തശ്ശിയെ ക്രൂരമായി മര്‍ദിച്ചത്. എന്നാല്‍ മര്‍ദന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് അന്വേഷിച്ച് എത്തുകയായിരുന്നു. എന്നാല്‍ പരാതിയില്ലെന്നാണ് രത്‌നമ്മ പറഞ്ഞത്. പക്ഷേ നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. 500 രൂപ ചോദിച്ചിട്ടു കൊടുക്കാത്തതിന്റെ ദേഷ്യത്തിലാണ് മുത്തശ്ശിയെ ശ്രീകുമാര്‍ മര്‍ദിച്ചതെന്നു നാട്ടുകാര്‍ പറയുന്നു. വെല്‍ഡിങ് ജോലി ചെയ്യുന്ന അവിവാഹിതനായ ശ്രീകുമാര്‍ സ്ഥിരമായി മുത്തശ്ശിയെ മര്‍ദിക്കാറുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ രാത്രിയോടെ ഇയാളെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button