Jobs & VacanciesLatest NewsNews

ഹിന്ദുസ്ഥാന്‍ കോപ്പറില്‍ തൊഴിലവസരം

ഹിന്ദുസ്ഥാന്‍ കോപ്പറില്‍ തൊഴിലവസരം. മധ്യപ്രദേശിലുള്ള മലഞ്ജ്ഖണ്ഡ് കോപ്പര്‍ പ്രൊജക്ടില്‍ ട്രേഡ് അപ്രന്റീസ്ഷിപ്പിന് ഐ.ടി.ഐ/ പത്താം ക്ലാസ്സുകാര്‍ക്ക് അപേക്ഷിക്കാം. ഇലക്ട്രീഷ്യന്‍-20, ഇന്‍സ്ട്രുമെന്റ് മെക്കാനിക്-2, മെക്കാനിക് ഡീസല്‍-11, വെല്‍ഡര്‍ (ഇ.ആന്‍ഡ്.ഇ)-14, ഫിറ്റര്‍-14, ടര്‍ണര്‍-6, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് മെക്കാനിക്-2, ഡ്രോട്ട്‌സ്മാന്‍ (മെക്കാനിക്)-3, ഡ്രോട്ട്‌സ്മാന്‍ (സിവില്‍)-1, സര്‍വേയര്‍-5, കാര്‍പ്പെന്റര്‍-3, പ്ലംബര്‍-2, മേസണ്‍ (ബില്‍ഡിങ് കണ്‍സ്ട്രക്ടര്‍)-1, ടെലികോം മെക്കാനിക്- 2, ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്-2, ഷോട്ട്ഫയറര്‍/ ബ്ലാസ്റ്റര്‍ (മൈന്‍സ്)-14, മേറ്റ് (മൈന്‍സ്)-18 എന്നീ ട്രേഡുകളിലായി 120 ഒഴിവുണ്ട്.

ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്, ഷോട്ട്ഫയറര്‍/ ബ്ലാസ്റ്റര്‍ (മൈന്‍സ്), മേറ്റ് (മൈന്‍സ്) എന്നിവയിലേക്ക് പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താം ക്ലാസ്സ് വിജയം/ തത്തുല്യവും,മറ്റു ട്രേഡുകളിലേക്ക് അപേക്ഷിക്കാന്‍ ഈ യോഗ്യതക്കു പുറമെ ബന്ധപ്പെട്ട ട്രേഡില്‍ നേടിയ ഐ.ടി.ഐ. (എന്‍.സി.വി.ടി/ എസ്.സി.വി.ടി. അംഗീകൃതം)യുമാണ് യോഗ്യത. ഓൺലെനായി ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്.

വിശദവിവിരങ്ങലക്കും അപേക്ഷാഫോമിനും സന്ദർശിക്കുക : https://www.hindustancopper.com/

www.apprenticeship.gov.in -ല്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്

അവസാന തീയതി: മാര്‍ച്ച് 12

shortlink

Related Articles

Post Your Comments

Related Articles


Back to top button