KeralaLatest NewsIndia

‘കണ്ണൂരില്‍ സിപിഎം നേതാവ് പ്രതിയായ കേസ് ഒത്തുതീര്‍ക്കാന്‍ പൊതുനന്മ ഫണ്ട് വകമാറ്റി’ -വ്യാപക പോസ്റ്ററുകൾ

വായനശാലകള്‍ക്ക് വേണ്ടി നല്‍കി എന്ന് കാണിച്ചാണ് കേസ് ഒത്ത് തീര്‍പ്പാക്കാന്‍ പണം ഉപയോഗിച്ചത്.

കണ്ണൂര്‍: കണ്ണപുരത്തെ സര്‍വീസ് സഹകരണ ബാങ്കിന്റെ പൊതുനന്മ ഫണ്ട് സിപിഎം നേതാവ് പ്രതിയായ കേസ് ഒത്ത് തീര്‍ക്കാന്‍ വകമാറ്റി ചെലവഴിച്ചു എന്നാരോപണം. സിപിഎം ഏരിയാക്കമ്മിറ്റി അംഗവും ബാങ്ക് പ്രസിഡന്റുമായ ശ്രീധരന്‍ പ്രതിയായ കേസ് ഒത്തുതീര്‍ക്കാന്‍ ഫണ്ട് വകമാറ്റിയെന്നാണ് ആരോപണം.വായനശാലകള്‍ക്ക് വേണ്ടി നല്‍കി എന്ന് കാണിച്ചാണ് കേസ് ഒത്ത് തീര്‍പ്പാക്കാന്‍ പണം ഉപയോഗിച്ചത്.

എന്നാല്‍ വിഷയം പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദമാവുകയും പുറംലോകമറിയുകയും ചെയ്തതോടെ പ്രസിഡന്റിനെയും പാര്‍ട്ടി നേതൃത്വത്തെയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കണ്ണപുരത്തും സാമൂഹ്യ മാദ്ധ്യമങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.പൊതു നന്മാ ഫണ്ട് അനുവദിച്ച്‌ ഷുക്കൂര്‍ കേസ് ഒത്ത് തീര്‍ക്കുക, ബാങ്കില്‍ നിന്ന് പണമെടുത്ത് കേസ് ഒതുക്കിയ ഏരിയാ നേതാവ് ശ്രീധരനെ പുറത്താക്കുക തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളില്‍ ഉള്ളത്. സംഭവം പുറത്തായത് പാര്‍ട്ടിക്ക് വലിയ തലവേദനയായിട്ടുണ്ട്.

1993 ജനുവരിയില്‍ സഹകരണ രജിസ്ട്രാറെ ആക്രമിച്ച കേസില്‍ നിലവിലെ കണ്ണപുരം ബാങ്ക് പ്രസിഡന്റ് ശ്രീധരന്‍ ഉള്‍പ്പെടെ പ്രതിയായിരുന്നു. ആ കേസ് ഒത്ത് തീര്‍പ്പാക്കാന്‍ സഹകരണ ബാങ്കിന്റെ പൊതുനന്മ ഫണ്ട് വകമാറ്റി ചെലവഴിക്കുകയായിരുന്നു എന്നാണ് ആരോപണം.അതേസമയം, ബാങ്കില്‍ നടന്ന തിരിമറികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും രംഗത്ത് വന്നു. എന്നാല്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ക്ക് അടിസ്ഥാമില്ലെന്നും കേസ് നേരത്തെ തന്നെ തീര്‍ന്നതാണെന്നുമാണ് ബാങ്ക് പ്രസിഡന്റ് ശ്രീധരന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button