Latest NewsKeralaNews

കെഎഎസ് പരീക്ഷ റദ്ദാക്കണം, ചോദ്യപേപ്പര്‍ അബദ്ധ പഞ്ചാംഗമായിരുന്നു. ഇതു സംബന്ധിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണം : പി ടി തോമസ്

തിരുവനന്തപുരം : ഫെബ്രുവരി 25ന് നടന്ന കെഎഎസ് പരീക്ഷ റദ്ദാക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട് പി ടി തോമസ് എംഎൽഎ. പാകിസ്ഥാന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയാണ് കെഎഎസ് പരീക്ഷ നടത്തിയതെന്നായിരുന്നു പി ടി തോമസിന്‍റെ ആരോപണം. പരീക്ഷയുടെ ചോദ്യപേപ്പര്‍ അബദ്ധ പഞ്ചാംഗമായിരുന്നു. ഇതു സംബന്ധിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Also read : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ പരിപാടിയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ച ഭര്‍ത്താവിനെതിരെ പരാതി നല്‍കി ഭാര്യ

ആറ് ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയെന്നാണ് പി ടിതോമസ് ആരോപിച്ചത്. എന്നാലിത് പിഎസ്‍സി ചെയര്‍മാന്‍ എം കെ സക്കീര്‍ തള്ളിയിരുന്നു. രാജ്യത്തെ വിദഗ്ധരടങ്ങിയ പാനലാണ് കെഎഎസ് ചോദ്യങ്ങള്‍ തയ്യാറാക്കിയത് എംഎല്‍എയുടെ ആരോപണം പിഎസ്‍സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ വേണ്ടിയുള്ളതാണെന്നും ചെയര്‍മാന്‍ പ്രതികരിച്ച. സംസ്ഥാനത്തെ 155 കേന്ദ്രങ്ങളിലായി മൂന്നര ലക്ഷത്തോളം പേരാണ് ആദ്യ കെഎഎസിന്റെ പ്രാഥമിക പരീക്ഷ എഴുതിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button