Latest NewsKeralaNews

പാക്‌നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം : പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ നിന്ന് പാക്ക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ് . വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തിന് തീവ്രവാദബന്ധമില്ലെന്നു സൂചന. ആദ്യഘട്ട തെളിവുകളുടെ പരിശോധനകള്‍ക്ക് ശേഷമാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. മുന്‍ സൈനികരെയും പൊലീസുകാരെയും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. നിരീക്ഷണ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളുടെ പരിശോധന ഇപ്പോഴും നടക്കുന്നു. പരമാവധി വിവരങ്ങള്‍ ശേഖരിക്കുന്ന നടപടികളാണ് ഇപ്പോഴുള്ളത്.

Read Also : പാക് നിര്‍മിത വെടിയുണ്ട കണ്ടെത്തിയ സംഭവം : അന്വേഷണത്തിന് പ്രത്യേക സംഘം : എന്തങ്കിലും വിവരം അറിയാവുന്നവര്‍ ഈ നമ്പറിലേയ്ക്ക് ബന്ധപ്പെടണമെന്ന് പൊലീസിന്റെ അറിയിപ്പ്

സംഭവത്തില്‍ മാവോയിസ്റ്റ്-തീവ്രവാദബന്ധം പൊലീസ് ആദ്യഘട്ടത്തില്‍ സംശയിച്ചിരുന്നു. തെളിവുകള്‍ ലഭിച്ചിട്ടില്ല. കഴിഞ്ഞ 21നാണ് കുളത്തൂപ്പുഴ വന മേഖലകളില്‍ വെടിയുണ്ട കാണപ്പെട്ടത്. സമീപദിവസങ്ങളില്‍ ഉപേക്ഷിച്ച വെടിയുണ്ടയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്‍ഡോ-പാക്ക് അതിര്‍ത്തിയില്‍ സേവനം അനുഷ്ഠിച്ച സൈനികരോ ആശ്രിതരോ ഉപേക്ഷിച്ചതാകാം എന്നതാണ് പൊലീസിന്റെ ഒരു നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button