KeralaLatest NewsNews

ലോട്ടറി വില്‍പ്പനക്കാരനെ ബാര്‍ ജീവനക്കാരന്‍ മര്‍ദ്ദിച്ചും തല കല്ലിലിടിപ്പിച്ചും കൊലപ്പെടുത്തി ; കൊലപാതക കാരണം ഇതാണ്

കൊല്ലം: ലോട്ടറി വില്‍പ്പനക്കാരനെ ബാര്‍ ജീവനക്കാരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ലോട്ടറി വില്‍പ്പനക്കാരനായ തങ്കപ്പന്‍ പിള്ളയാണ് മരിച്ചത്. പണം തരാതെ ലോട്ടറി ടിക്കറ്റ് നല്‍കില്ലെന്ന് പറഞ്ഞതിനാണ് കച്ചവടക്കാരനെ കൊന്നത്. ഇന്നലെ പുലര്‍ച്ചെ കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനിലാണ് സംഭവം. കൊലപാതകത്തില്‍ ബാര്‍ ജീവനക്കാരനായ കുണ്ടറ സ്വദേശി തോമസ് ഫിലിപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വര്‍ഷങ്ങളായി ലോട്ടറി ടിക്കറ്റ് കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ആളായിരുന്നു തങ്കപ്പന്‍പിള്ള. ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി, തങ്കപ്പന്‍ പിള്ളയോട് ലോട്ടറി ടിക്കറ്റ് ചോദിച്ചു. എന്നാല്‍, പണം ഇല്ലാത്തതിനാല്‍ ലോട്ടറി ടിക്കറ്റ് കൊടുക്കാന്‍ തങ്കപ്പന്‍ പിള്ള തയ്യാറായില്ല. ഇതില്‍ രോഷാകുലനായ തോമസ് തങ്കപ്പന്‍ പിള്ളയെ മര്‍ദ്ദിക്കുകയും തല കല്ലിലിടിപ്പിക്കുകയുമായിരുന്നു. ഉടനെ പൊലീസില്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തങ്കപ്പന്‍ പിള്ളയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button