Latest NewsKeralaNews

പ്രളയ ദുരിതാശ്വാസ തട്ടിപ്പ്: കൂടുതൽ സി പി എം നേതാക്കൾക്ക് പണം ലഭിച്ചു? ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

കൊച്ചി: എറണാകുളത്തെ പ്രളയ ദുരിതാശ്വാസ തട്ടിപ്പിൽ കൂടുതൽ സി പി എം നേതാക്കൾക്ക് പണം ലഭിച്ചട്ടുള്ളതായി സൂചന ലഭിച്ചു. സി പി എം നേതാക്കളുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയതെന്നാണ് വിലയിരുത്തൽ.

ഒന്നാം പ്രതിയും കലക്ടറേറ്റ് ജീവനക്കാരനുമായ വിഷ്ണു പ്രസാദിന്റെ അടുത്ത ബന്ധുവിന്റെ അക്കൗണ്ടിലേയ്ക്കും പണം എത്തി. തൃക്കാക്കര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മറ്റൊരു സി പി എം നേതാവിൻ്റെ ഭാര്യയുടെ അക്കൗണ്ടിലേക്കാണ് തുക എത്തിയത്. കലക്ടറേറ്റിന് അകത്തു നിന്നും തട്ടിപ്പിന് സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

ക്രൈം ബ്രാഞ്ച് അതിനിടെ അറസ്റ്റ് ചെയ്ത വിഷ്ണു പ്രസാദിൻ്റെ വീട്ടിൽ പരിശോധന നടത്തി. ഇവരുടെ ദേന ബാങ്കിൻ്റെ കാക്കനാട് ശാഖയിലെ അക്കൗണ്ടിൽ 2.5 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിൽ നിന്നും എത്തിയത്. വിഷ്ണപ്രസാദിൻ്റെ അടുത്ത ബന്ധുവിൻ്റെ അക്കൗണ്ടിലും തുക കൈമാറി.

ALSO READ: ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യു എന്നിന് എന്തു കാര്യം? സി.എ.എ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കക്ഷിചേരാന്‍ താൽപര്യം പ്രകടിപ്പിച്ച യുഎന്‍ മനുഷ്യാവകാശ കമ്മീഷനോട് ശക്തമായ താക്കീതുമായി ഇന്ത്യ

അതേസമയം വമ്പൻ തട്ടിപ്പിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുൻ മന്ത്രി കെ. ബാബു ആവശ്യപെട്ടു. എന്നാൽ തട്ടിപ്പ് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ അയ്യനാട് സഹകരണ ബാങ്ക് തന്നെയാണ് പരാതി നല്കിയതെന്ന് ബാങ്ക് പ്രസിഡൻ്റ് അഡ്വ.കെ.ആർ. ജയചന്ദ്രൻ പറഞ്ഞു. പ്രളയ ഫണ്ട്‌ വിതരണത്തിലെ ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടർന്ന് കണക്കുകൾ ഓഡിറ്റ് ചെയ്യണന്നൊവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കളക്ടർക്ക് കത്ത് നൽകിയട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button