Latest NewsNewsIndia

മുസ്​ലിം സംവരണത്തിനായുള്ള ഒരു നിര്‍ദേശവും സര്‍ക്കാറിന്​ മുന്നിലെത്തിയിട്ടില്ല; എന്‍.സി.പി പ്രഖ്യാപനത്തിന് പുല്ലു വിലയോ? നിലപാട് വ്യക്തമാക്കി ഉദ്ധവ്​ താക്കറെ

മുംബൈ: മുസ്​ലിം സംവരണ വിഷയത്തിൽ എന്‍.സി.പിയെ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ. മഹാരാഷ്​ട്ര സര്‍ക്കാറി​ന്​ മുമ്പാകെ മുസ്​ലിം സംവരണമെന്ന വിഷയം ഉയര്‍ന്ന്​ വന്നിട്ടില്ലെന്ന്​ ഉദ്ധവ്​ താക്കറെ വ്യക്തമാക്കി. വിദ്യാഭ്യാസത്തിനായി മുസ്​ലിംകള്‍ക്ക്​ അഞ്ച്​ ശതമാനം സംവരണം നല്‍കുമെന്ന്​ ന്യൂനപക്ഷ വകുപ്പ്​ മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ്​ മാലിക്​ പറഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഉദ്ധവ്​ താക്കറെയുടെ പ്രതികരണം പുറത്തു വന്നത്.

മഹാരാഷ്ട്ര സര്‍ക്കാറിന്​ മുന്നിൽ മുസ്​ലിം സംവരണത്തിനായുള്ള ഒരു നിര്‍ദേശവും എത്തിയിട്ടില്ല. സർക്കാരിന്റെ പരിഗണനക്ക്​ വരുമ്പോൾ അത്​ നിയമപരമായി നില നില്‍ക്കുമോയെന്ന്​ പരിശോധിക്കും. ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഉദ്ധവ്​ താക്കറെ മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു.

ALSO READ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ പരിപാടിയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ച ഭര്‍ത്താവിനെതിരെ പരാതി നല്‍കി ഭാര്യ

ചിലർ ഇതുമായി ബന്ധപ്പെട്ട്​ അനാവശ്യ വിവാദമുണ്ടാക്കുകയാണ്​. സർക്കാരിന്റെ പരിഗണനക്ക്​ സംവരണം എത്തുമ്പോൾ ചര്‍ച്ച ചെയ്യാമെന്ന്​ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button