Latest NewsNewsIndia

അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നോട്ടീസ് നൽകും

ന്യൂഡല്‍ഹി: അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും. ഡല്‍ഹി കലാപത്തിന്റെ പേരില്‍ അമിത് ഷാ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇന്നലെ ഈ വിഷയത്തിലുണ്ടായ ബഹളത്തിനിടെ ലോക്‌സഭയില്‍ കൈയ്യാങ്കളി നടന്നിരുന്നു. ഹൈബി ഈഡന്‍ ഉള്‍പ്പടെ 15 എംപിമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി സ്പീക്കറോട് ആവശ്യപ്പെടുകയുണ്ടായി. ഇക്കാര്യത്തിലും തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് സൂചന.

Related Articles

Post Your Comments


Back to top button