Latest NewsNewsIndia

വികസനത്തിന് ഊന്നൽ നല്കുന്ന അജണ്ടയിലൂടെയാവണം ജനമനസ്സ് കീഴടക്കേണ്ടത് മറിച്ച് ഹിന്ദു -മുസ്ലീം വിഭാഗീയതയിലൂടെയല്ല :ചിരാഗ് പാസ്വാൻ.

തെരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് എൽജെപി പ്രകടന പത്രിക പുറത്തിറക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു . മറ്റ് രാഷ്ട്രീയ പാർട്ടികളോടും ഇനി മുതൽ ഇത്തരത്തിൽ ചെയ്യാൻ തെരെഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി .  .

പറ്റ്ന : തെരെഞ്ഞെടുപ്പിൽ ജനമനസ്സ് കീഴടക്കേണ്ടത് വികസനത്തിന് ഊന്നല് നല്കുന്ന അജണ്ടയിലൂടെയാവണമെന്നും അല്ലാതെ ഹിന്ദു -മുസ്ലീം പ്രശ്നങ്ങളിലൂടെയവരുതെന്നും ബി ജെ പി സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടി പ്രസിഡന്റ് ചിരാഗ് പാസ്വാൻ വാർത്താ സമ്മേളനത്തിൽ പ്രസ്താവിച്ചു .ബീഹാർ നിയമസഭാ തെരെഞ്ഞെടുപ്പ് ഈ വർഷം അവസാനം നടക്കാനിരിക്കുകയാണ് . രാഷ്ട്രീയ പാർട്ടികൾ  തെരെഞ്ഞെടുപ്പിന് ആറു മാസം മുമ്പേ പ്രകടനപത്രികകൾ തയ്യാറാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂടിച്ചേർത്തു.

“ദില്ലി തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ എല്ലാവരും കണ്ടതാണ്. അവിടെ വികസനത്തിൽ ഊന്നിയ പ്രവർത്തനങ്ങൾക്കായിരുന്നു മുൻതൂക്കം “ അദ്ദേഹം പറഞ്ഞു . എന്നാൽ . ഡൽഹി പരാമർശം ബി ജെ പി ക്കെതിരെയുള്ള ആരോപണമാണോയെന്ന ചോദ്യത്തെ നിഷേധിച്ചുക്കൊണ്ട് ചിരാഗ് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദി വികസനപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നല്കുന്ന ആളാണ് എന്നായിരുന്നു .

തെരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് എൽജെപി പ്രകടന പത്രിക പുറത്തിറക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു . മറ്റ് രാഷ്ട്രീയ പാർട്ടികളോടും ഇനി മുതൽ ഇത്തരത്തിൽ ചെയ്യാൻ തെരെഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി .  .

ഏപ്രിൽ 14 ന് പട്നയിൽ നടക്കുന്ന റാലിക്ക് പാർട്ടിയുടെ തയാറെടുപ്പുകളെക്കുറിച്ചും ഏറ്റവും പിന്നോക്കം നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നായ ബീഹാറിനെ രാജ്യത്തെ വികസിത സ്ഥലങ്ങളിലൊന്നാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രകടനപത്രിക അന്ന് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു .

കുടിയേറ്റവും തൊഴിലില്ലായ്മയുമാണ് സംസ്ഥാനം നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ . എന്നാൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഭരണത്തെ അനുകൂലിക്കുമ്പോഴും സഖ്യകക്ഷിയെന്ന നിലയിൽ സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടേണ്ടത് തന്റെ കടമയാണെന്നും  അദ്ദേഹം വിശദീകരിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button