Latest NewsNewsIndia

സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നില്ല … എന്നാല്‍ എന്റെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് ആരായിരിയ്ക്കുമെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്തെ ഇളക്കി മറിയ്ക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ആ പ്രഖ്യാപനം. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. അതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയൊരു പ്രതികരണമാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ അതില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രധാനമന്ത്രി. താന്‍ സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നില്ലെന്നും വനിതാദിനമായ മാര്‍ച്ച് 8ന് വനിതകള്‍ തന്റെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുമെന്നുമാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.

Read Also : സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്ങായി ‘നോ സര്‍’ഹാഷ് ടാഗ്

കോടിക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിക്കുന്ന സ്ത്രീകളുടെ ജീവിതകഥകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാം. ഷെയര്‍ ഇന്‍സ്പയര്‍ അസ് ഹാഷ് ടാഗിലാണ് സ്റ്റോറികള്‍ പോസ്റ്റ് ചെയ്യേണ്ടത്.ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മോദിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ‘കൈകാര്യം’ചെയ്യാം എന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചിരിക്കുന്നത്. ഇത് വനിതാ ദിനത്തില്‍ ലക്ഷക്കണക്കിന് വരുന്ന സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button