CricketLatest NewsNewsSports

വൃദ്ധിമാന്‍ സാഹയ്ക്ക് പകരം ഋഷഭ് പന്ത് എന്തിന് ; കൊഹ്ലി പറയുന്നു

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം, ഋഷഭ് പന്തിന് പരമ്പരയില്‍ അവസരം നല്‍കിയതിന് പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളഅ# ഉയരുന്ന സാഹചര്യത്തില്‍ മറുപടിയുമായി കൊഹ്ലി.

പിന്നണിയില്‍ പന്ത് വളരെയധികം കഷ്ടപ്പെട്ടെന്നും, അത് കൊണ്ടുതന്നെയാണ് അദ്ദേഹത്തിന് ഈ പരമ്പരയില്‍ അവസരം കൊടുക്കാന്‍ തീരുമാനിച്ചതെന്നുമാണ് കൊഹ്ലിയുടെ പക്ഷം. അതേസമയം സമ്പൂര്‍ണ പരാജയമാണ് ടീം ഇന്ത്യ ഏറ്റുവാങ്ങിയത്. രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ഇരു മത്സരങ്ങളും തോറ്റതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കും, ടീമംഗങ്ങള്‍ക്കുമെതിരെ കടുത്ത വിമര്‍ശനമാണ് ക്രിക്കറ്റ് ലോകത്ത് നിന്നുയരുന്നത്. ഇന്ത്യയുടെ ടീം സെലക്ഷനെതിരെയും ആഞ്ഞടിക്കുന്ന ആരാധകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button