Latest NewsNewsSaudi ArabiaGulf

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ്-19 സ്ഥിരീകരിച്ചു : പ്രവാസികള്‍ ആശങ്കയില്‍

റിയാദ് : എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ്-19 (കൊറോണ വൈറസ് ) ബാധ സ്ഥിരീകരിച്ചതോടെ പ്രവാസികള്‍ ആശങ്കയിലായി. അവസാനമായി സൗദി അറേബ്യയിലാണ് കോവിഡ്-19 സ്ഥിരീകരിച്ചത് . ഇറാനില്‍ നിന്നും ബഹ്‌റൈന്‍ വഴിയെത്തിയ സൗദി പൗരനാണ് വൈറസ് ബാധ. സൗദിയില്‍ മടങ്ങിയെത്തിയിട്ടും ഇറാന്‍ സന്ദര്‍ശിച്ച വിവരം ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ലെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗബാധയേറ്റയാളെ മാറ്റിപ്പാര്‍പ്പിച്ചതായും മതിയായ ചികില്‍സ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Read Also : 10 വെള്ളത്തുണിയിലും തുടര്‍ന്നു 3 പ്ലാസ്റ്റിക് ബാഗുകളിലും പൊതിഞ്ഞു കൊണ്ടു വന്ന് മൃതദേഹം : പൊതുദര്‍ശനം 10 മിനിറ്റ് മാത്രം … അന്ത്യചുംബനങ്ങളില്ലാതെ പ്രവാസിയായിരുന്ന ജൈനേഷിന് മടക്കയാത്ര : അതീവ മുന്‍കരുതല്‍

യുഎഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നേരത്തെ തന്നെ കോവിഡ്-19 കണ്ടെത്തിയിരുന്നു. എല്ലാ രാജ്യങ്ങളും ശക്തമായ നിരീക്ഷണ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെയാണ് ഇപ്പോള്‍ സൗദിയിലും വൈറസ്ബാധ സ്ഥിരീകരിച്ചത്.

290 കേസുകള്‍ പരിഗണിച്ചതില്‍ ഒരാള്‍ക്കുപോലും വൈറസ് ബാധയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സൗദി ആരോഗ്യ മന്ത്രി അറിയിച്ചത്. കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിന് 17 വിവിധ അതോറിറ്റികളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button