NewsBusiness

ഓഹരി വിപണി : ഇന്നത്തെ വ്യാപാരവും നേട്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിലും ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ. സെൻസെക്സ് 445 പോയിന്റ് ഉയർന്ന് 38589ലും നിഫ്റ്റി 148 പോയിന്റ് ഉയർന്ന് 11281ലുമാണ് വ്യാപാരം. ബിഎസ്ഇ മിഡ്ക്യാപ് 1.6 ശതമാനവും സ്മോള്‍ ക്യാപ് 1.5ശതമാനവും നേട്ടത്തിലെത്തിയപ്പോൾ നിഫ്റ്റി മെറ്റല്‍ സൂചിക 2.4ശതമാനവും ബാങ്ക് സൂചിക രണ്ടുശതമാനവും ഉയര്‍ന്നു.

വേദാന്ത, സീ എന്റര്‍ടെയ്ന്‍മെന്റ്, സണ്‍ ഫാര്‍മ, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, റിലയന്‍സ്, സിപ്ല, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തി. കഴിഞ്ഞ ദിവസവും ഓഹരി വിപണി നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button