USALatest NewsNewsInternational

ചുഴലിക്കാറ്റിൽ 19മരണം : നിരവധി കെട്ടിടങ്ങളും, വീടുകളും തകർന്നു, വൻ നാശനഷ്ടം

ടെ​ന്നി​സി: ചുഴലിക്കാറ്റിൽ 19മരണം. യു​എ​സി​ലെ ടെ​ന്നി​സി​യി​ൽ നാ​ഷ്വി​ല്ലി​ലി​ലാ​ണു ചു​ഴ​ലിക്കാറ്റ് മാ​ര​ക​മാ​യ നാ​ശം വി​ത​ച്ച​ത്. ചൊ​വാ​ഴ്ച രാ​വി​ലെ​യായിരുന്നു സംഭവം. നിരവധി കെ​ട്ടി​ട​ങ്ങളും, വീടുകളും ത​ക​ർ​ന്നു. കൗ​ണ്ടി​ക​ളാ​യ പു​റ്റ​ണം, വി​ൽ​സ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ര​ക്കെ നാ​ശം വി​ത​ച്ചു. മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നും സൂ​ച​നയുണ്ട്. നി​ര​വ​ധി പ​വ​ർ ലൈ​നു​ക​ൾ ത​ക​ർ​ന്നു വീ​ണ​തി​നാ​ൽ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ലും ത​ട​സമുണ്ടായി. 44,000 ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ഇ​തു​മൂ​ലം ദു​രി​തം നേ​രി​ടു​ന്ന​ത്.

Also read : കാലാവധി പൂര്‍ത്തിയാക്കാന്‍ ആറ് മാസം ശേഷിക്കെ പാര്‍ലമെന്റ് പിരിച്ചുവിട്ട് ശ്രീലങ്കൻ പ്രസിഡന്റ്

നാ​ഷ്വി​ൽ ഫ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെന്നും ഗ്യാ​സ് പൈ​പ്പ് ലൈ​നി​ൽ ചോ​ർ​ച്ച അ​നു​ഭ​വ​പ്പെ​ട്ട ജ​ർ​മ​ൻ ടൗ​ണി​ൽ​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങിയെന്നും റിപോർട്ടുണ്ട്. സൂ​പ്പ​ർ ട്യൂ​സ്ഡേ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന ചി​ല സ്കൂ​ളു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക​യാ​ണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button