കണ്ണൂര്‍: ടിക് ടോക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവില്‍ പോയ പ്രതി പിടിയില്‍. കൂത്തുപറമ്പ് മൂര്യാട് സ്വദേശി പ്രമില്‍ലാല്‍ (26) ആണ് പോലീസ് പിടിയിലായത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇയാള്‍ കഴിഞ്ഞ നാലുമാസമായി ഒളിവിലായിരുന്നു.
പ്രതി ഇന്നു രാവിലെ വീട്ടില്‍ എത്തുമെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പോലീസ് തനിക്കായി വല വിരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ പ്രതി ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും കൂത്തുപറമ്പ് സി ഐ ആസാദ് എംപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിവിധഗ്ദമായാണ് പ്രതിയെ കുടുക്കിയത്.
Post Your Comments