Latest NewsIndiaNews

ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യു എന്നിന് എന്തു കാര്യം? സി.എ.എ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കക്ഷിചേരാന്‍ താൽപര്യം പ്രകടിപ്പിച്ച യുഎന്‍ മനുഷ്യാവകാശ കമ്മീഷനോട് ശക്തമായ താക്കീതുമായി ഇന്ത്യ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സുപ്രീം കോടതിയില്‍ കക്ഷിചേരാന്‍ താൽപര്യം പ്രകടിപ്പിച്ച യുഎന്‍ മനുഷ്യാവകാശ കമ്മീഷനോട് ശക്തമായ താക്കീതുമായി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലും രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പുറമെ നിന്നുള്ളവര്‍ക്ക് ഇടപെടാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിയിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ടാണ് യു എന്‍ മനുഷ്യവകാശ കമ്മീഷണര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ALSO READ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ പരിപാടിയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ച ഭര്‍ത്താവിനെതിരെ പരാതി നല്‍കി ഭാര്യ

പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും നിയമ നിര്‍മ്മാണത്തിനുള്ള ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുറമെ നിന്നുള്ളവര്‍ക്ക് ഇടപെടാനാകില്ലെന്നാണ് ദൃഢമായി വിശ്വസിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button