Latest NewsNewsInternational

കിണറ്റില്‍ നിന്ന് വെള്ളം എടുത്തു കുളിച്ചു : കിണര്‍ വെള്ളം മലിനമാക്കി എന്നാരോപിച്ച് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി

ലാഹോര്‍: കിണറ്റില്‍ നിന്ന് വെള്ളം എടുത്തു കുളിച്ചു,കിണര്‍ വെള്ളം മലിനമാക്കി എന്നാരോപിച്ച് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി . പാകിസ്ഥാനിലാണ് ക്രൂരമായ സംഭവം നടന്നത്.   പഞ്ചാബ് പ്രവിശ്യയിലെ കസൂര്‍ ജില്ലയിലെ ബാഗുയാന ഗ്രാമത്തിലാണ് കിണര്‍ വെള്ളം  ഉപയോഗിച്ചതിന്റെ   പേരില്‍ ക്രിസ്ത്യന്‍ യുവാവ് കൊല്ലപ്പെട്ടത്. സലിം മസിഹ് എന്ന ഇരുപത്തിരണ്ടുകാരനാണ് മരിച്ചത്.
ഫെബ്രുവരി 28നാണ് ജോലി കഴിഞ്ഞ് കിണറ്റിലെ വെള്ളം ഉപയോഗിച്ച് ശരീരം വൃത്തിയാക്കിയ മസിഹിനെ ഒരു കൂട്ടം ആള്‍ക്കാര്‍ ആക്രമിച്ചത്.

കിണറ്റിലെ വെള്ളം മലിനമാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മര്‍ദനം. ഗുരുതരമായി പരിക്കേറ്റ മസിഹിനെ ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരിച്ചു. സലിം മാസിഹിന്റെ ക്രൂരമായ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി പാക്കിസ്ഥാനിലെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ബിഷപ്പുമാരുടെ കമ്മീഷന്റെ എക്‌സിക്യുട്ടീവ് സെക്രട്ടറി ഫാ. ഖൈസര്‍ ഫിറോസ് ഒഎഫ്എം പറഞ്ഞു. ക്രിസ്ത്യാനികള്‍ക്കു നേരെയുള്ള വിവേചനവും ആളുകളുടെ അജ്ഞതയും അസഹിഷ്ണുതയും ഈ കൊലപാതകത്തിലൂടെ വെളിവാക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button