Life Style

ഗ്യാസ് ട്രബിളിന് ഇതാ വീട്ടില്‍ നിന്നും പരിഹാരം

ജീവിതത്തില്‍ ഒരു തവണയെങ്കിലും ഗ്യാസ് ട്രബിള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കാത്തവര്‍ ആരും ഉണ്ടാകില്ല.ആഹാരത്തിലെ ക്രമക്കേടുകള്‍, ദഹനപ്രശ്നങ്ങള്‍, ഉറക്കക്കുറവ് തുടങ്ങി മാനസിക പിരിമുറുക്കങ്ങള്‍ വരെ ആദ്യം ബാധിക്കുന്നത് വയറിനെയാകും.

വയറ്റില്‍ ഗ്യാസ് കയറുന്നതോടെ പലര്‍ക്കും പല തരത്തിലുള്ള അസ്വസ്ഥതകളാണ് അനുഭവപ്പെടുക. വയറുവേദന, വയര്‍ വീര്‍ക്കല്‍, നെഞ്ചെരിച്ചില്‍ എന്നു തുടങ്ങിയ പല അസ്വസ്ഥതകളും ഗ്യാസ് ട്രബിള്‍ മൂലം ഉണ്ടാകാം. ഗ്യാസ് ട്രബിള്‍ അകറ്റാന്‍ ഇതാ വീട്ടില്‍ തന്നെ ചില വഴികളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.

നാട്ടിന്‍പുറങ്ങളിലെ മരുന്നാണ് അയമോദകം എന്നു പറയാം. അയമോദകം അല്‍പം ദിവസവും കഴിക്കുന്നത് അല്ലെങ്കില്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നു. പലരേയും അലട്ടുന്ന ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണിത്. അയമോദകം ഗ്യാസ് ട്രബിള്‍ ഇല്ലാതാക്കാന്‍ നല്ലൊരു ഉപാധിയാണെന്ന് നുട്രീഷനിസ്റ്റ് ഡോ. അഞ്ജു സൂദ് പറയുന്നു. ദഹനത്തെ സഹായിക്കുന്ന ഗ്യാസ്ട്രിക് ജ്യൂസുകള്‍ സ്രവിപ്പിക്കുന്ന തൈമോള്‍ എന്ന സംയുക്തമാണ് അയമോദകത്തില്‍ അടങ്ങിയിരിക്കുന്നത്. അര ടീസ്പൂണ്‍ അയമോദകം വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് ഗ്യാസ് മൂലം ഉണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും.

ഗ്യാസ് ട്രബിള്‍ അകറ്റാന്‍ മറ്റൊരു മരുന്നാണ് ജീരക വെള്ളം. ജീരകത്തില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ഉമിനീര്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും ഭക്ഷണം നന്നായി ദഹിക്കാന്‍ സഹായിക്കുകയും അങ്ങനെ അമിത വായു ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഒരു ടേബിള്‍ സ്പൂണ്‍ ജീരകം എടുത്ത് രണ്ട് കപ്പ് വെള്ളത്തില്‍ 10-15 മിനിറ്റ് തിളപ്പിക്കുക. ഭക്ഷണം

ഒരു ടീസ്പൂണ്‍ ഇഞ്ചി അരച്ച് ഒരു ടീസ്പൂണ്‍ നാരങ്ങ നീരുമായി ചേര്‍ത്ത് ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ഗ്യാസ് ട്രബിള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചി ഇട്ട് തിളപ്പിച്ച ചായ കുടിക്കുന്നത് ഗ്യാസ് അകറ്റാനുള്ള മികച്ചൊരു മരുന്നാണ്. ഇഞ്ചി ഒരു കാര്‍മിനേറ്റീവ് അഥവാ വായു പ്രശ്‌നത്തിന് ശമനം നല്‍കുന്ന ഏജന്റ് ആയാണ് പ്രവര്‍ത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button