Latest NewsSaudi ArabiaNewsGulf

സൗദിയില്‍  വെടിവെപ്പ്, രണ്ട് പേര്‍ക്ക് പരിക്കേറ്റു : മൂന്ന് പേർ പിടിയിൽ

റിയാദ്: സൗദിയില്‍ രണ്ടിടത്തുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ പിടിയിൽ. റിയാദിലെ ദവാദ്മിയിലും ഹായിലിലുമാണ് വെടിവെപ്പുണ്ടായത്. സംഭവവുമായി ബന്ധപെട്ടു സൗദി യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദവാദ്മിയിൽ തോക്കുചൂണ്ടി മറ്റൊരു സൗദി പൗരനെ ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Also read : കൊറോണ : ഈ രാജ്യത്ത് ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചതായി റിപ്പോർട്ട്

ഹായിലിയില്‍ രണ്ട് പേര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വെടിവെച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ തലക്കാണ് വെടിയേറ്റത്. പ്രതികൾക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button