Latest NewsKeralaNews

ഒറ്റയ്ക്ക് നിന്ന് മകളുടെ വിവാഹം നടത്തിയ ഒരു അമ്മയാണ് അവർ; താരാ കല്യാണിന് പിന്തുണയുമായി ആദിത്യൻ ജയൻ

സമൂഹമാധ്യമങ്ങളില്‍ താരാ കല്യാണിനെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ പ്രതികരണവുമായി നടന്‍ ആദിത്യന്‍ ജയന്‍. ഒറ്റക്ക് നിന്ന് മകളുടെ വിവാഹം നടത്തിയ ഒരു അമ്മയാണ് താര കല്യാണെന്നും അന്തസ്സായി മക്കളെ നോക്കി ജീവിക്കുന്ന ഒരു സ്ത്രീയെ നിങ്ങള്‍ വേണ്ടേ ഈ സമൂഹത്തില്‍ പിന്തുണയ്ക്കാനെന്നും ആദിത്യന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Read also: പൗരത്വ ബില്ലിനെ എതിർക്കുന്നതിന്റെ പേരിൽ സ്​കൂള്‍ നാടകം, രാജ്യദ്രോഹക്കേസ്​ റദ്ദാക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഒരു ഭര്‍ത്താവിന്റെ കൂട്ടില്ലാതെ ഒരു പെണ്‍കുട്ടിയുടെ കല്യാണം നടത്തിയ ഒരു അമ്മയെ ഞാനും കണ്ടിട്ടുണ്ട്. വേറെ ആരുമല്ല എന്റെ അമ്മ. പക്ഷേ അന്ന് അമ്മക്കൊപ്പം ഞാന്‍ ഉണ്ടായിരുന്നു. ഒറ്റയ്ക്ക് ഒരു മകളുടെ കല്യാണം നടത്തിയ ഒരു അമ്മയാണ് താരച്ചേച്ചി. ദിവസങ്ങള്‍ ആകും മുന്നേ അവരുടെ കണ്ണീര്‍ കാണാന്‍ ആര്‍ക്കാണ് സുഹൃത്തേ ഇത്ര ആഗ്രഹം.

അത്രയും പാവം സ്ത്രീയാണ് താരച്ചേച്ചി. സമൂഹമാധ്യമം നല്ലതാണ്. നല്ല കാര്യത്തിന് അവര്‍ ജീവിക്കട്ടെ. അവരെ ഒക്കെ വിടൂ. ഞങ്ങള്‍ ഒക്കെ ഇല്ലേ നിങ്ങള്‍ക്ക്. അവരെ വീടൂ. പാവം സ്ത്രീ, പാവം അമ്മ. അന്തസായി മക്കളെയും നോക്കി ജീവിക്കുന്ന ഒരു സ്ത്രീയെ നിങ്ങള്‍ വേണ്ടെ നിങ്ങള്‍ പിന്തുണയ്ക്കാന്‍. ഓരോ ദിവസവും പുതിയ ഇരകള്‍ക്ക് വേണ്ടി ഓട്ടം നിര്‍ത്തൂ സുഹൃത്തുക്കളെ. ജീവിക്കട്ടെ ആ അമ്മയും മകളും. ആര് ചെയ്താലും അവരുടെ കണ്ണീരിന് വിലനല്‍കേണ്ടി വരും. ഉറപ്പാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button