KeralaLatest NewsNews

കേന്ദ്ര സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ല, വിമര്‍ശനം ഉന്നയിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം; വി.ഡി സതീശന്‍

തിരുവനന്തപുരം: ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ്, മീഡിയവണ്‍ ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍ എം.എല്‍.എ. കേന്ദ്ര സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ല. വിമര്‍ശനം ഉന്നയിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രമെന്ന് അദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.

ഡല്‍ഹിയില്‍ വലിയ കലാപം അഴിച്ചു വിട്ട തീവ്രവാദികളെ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ട് വന്നു എന്നതാണ് ഏഷ്യാനെറ്റും, മീഡിയ വണും ചെയ്ത കുറ്റം. മീഡിയ വണിന് നല്‍കിയിരിക്കുന്ന നോട്ടീസില്‍ ആര്‍. എസ്.എസിനെ വിമര്‍ശിച്ചു എന്നതാണ് ഒരു കുറ്റമായി പറഞ്ഞിരിക്കുന്നത്. എന്ന് മുതലാണ് ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നത് ഒരു അപരാധമായി മാറിയത്. മാധ്യമസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പേര് കേട്ട നമ്മുടെ നാട് ഇന്ന് അരാജകത്വത്തിന്റെയും ഏകാധിപത്യത്തിന്റെയും നാടായി മാറുന്നുവെന്നും അദേഹം ആരോപിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡല്‍ഹിയിലെ കലാപം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റിനും മീഡിയ വണിനും എതിരായ കേന്ദ്ര സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ല. നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണകൂടം തങ്ങള്‍ക്കെതിരായ വിമര്‍ശനം ഉന്നയിക്കുന്ന വ്യക്തികള്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്നതാണ് ഫാസിസ്റ്റ് നയം. പണത്തിന്റെയും, അധികാരത്തിന്റെയും എല്ലാം സമ്മര്‍ദ്ദത്തില്‍ അവരെ വരുതിയിലാക്കുവാനുള്ള ശ്രമം ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്തു തന്നെ തുടങ്ങിയതാണ്. വഴങ്ങാത്തവരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വരുതിയിലാക്കുവാന്‍ ശ്രമിക്കും. അതിനും വഴങ്ങാത്തവരെ ഇല്ലായ്മ ചെയ്യുന്ന ഒരു രാജ്യമായി ഇന്ത്യ മാറി. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നാല്പതോളം മാധ്യമപ്രവര്‍ത്തകരെയാണ് നമ്മുടെ രാജ്യത്ത് കൊലപ്പെടുത്തിയത്. ഡല്‍ഹിയില്‍ വലിയ കലാപം അഴിച്ചു വിട്ട തീവ്രവാദികളെ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ട് വന്നു എന്നതാണ് ഏഷ്യാനെറ്റും, മീഡിയ വണും ചെയ്ത കുറ്റം. മീഡിയ വണിന് നല്‍കിയിരിക്കുന്ന നോട്ടീസില്‍ ആര്‍. എസ്.എസിനെ വിമര്‍ശിച്ചു എന്നതാണ് ഒരു കുറ്റമായി പറഞ്ഞിരിക്കുന്നത്. എന്ന് മുതലാണ് ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നത് ഒരു അപരാധമായി മാറിയത്. ഇരുണ്ടകാലത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോവുന്നത്. മാധ്യമസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പേര് കേട്ട നമ്മുടെ നാട് ഇന്ന് അരാജകത്വത്തിന്റെയും ഏകാധിപത്യത്തിന്റെയും നാടായി മാറുന്നു. ഇതിനെ ചെറുത്തു തോല്‍പിക്കണം.

https://www.facebook.com/VDSatheeshanParavur/photos/a.622462201146082/2911550238903922/?type=3&__xts__%5B0%5D=68.ARAGBd_69fKiAGBngzXa_ZFCUoIcI3pJVTL01qL0d7l_5Dj8_lActnR71dBYI5asFu6dRsoT-WoEFJsHs5iJaQsSqan9NfPNfYyWjDuImuLxdafCbDr5NKL2LhHGxYgeeAZWR6FOuRPoPRHwwQJnwv9ELqWpn-W-Fq42XYaFH7bjrKAfWvd0rq7o7nNMT66ktFNFbjwYciuidSmzTeET2lljtfVn8w2UcGrwMI9cl1DOzRrrErqWzsQHt0Dr-UPhCIh6xNJUCp7N-d-IzDIh8c_ztMlLkSrnV8E7sykeImrj_prZN348p819uj1onsD2-LDQL24-S3W5WnAIPREJstYpkg&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button