Latest NewsKeralaIndia

എസ്.എഫ്.ഐ. ഇടുക്കി ജില്ലാ മുന്‍സെക്രട്ടറിയും സി.പി.എം. മൂന്നാര്‍ ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന സാജന്‍ മാത്യു അന്തരിച്ചു

എട്ട് വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ അരയ്ക്കുതാഴെ തളര്‍ന്ന് വീട്ടില്‍ കഴിയുകയായിരുന്നു.

തൊടുപുഴ/ആറന്മുള: എസ്.എഫ്.ഐ. ഇടുക്കി ജില്ലാ മുന്‍സെക്രട്ടറിയും സി.പി.എം. മൂന്നാര്‍ ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന സാജന്‍ മാത്യു (35) അന്തരിച്ചു. എട്ട് വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ അരയ്ക്കുതാഴെ തളര്‍ന്ന് വീട്ടില്‍ കഴിയുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. 2012-ലാണ് സാജന് അപകടം സംഭവിക്കുന്നത്. തമിഴ്നാട്ടിലെ രാമനാഥപുരത്ത് നടന്ന എസ്.എഫ്.ഐ. ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍, സാജനും കൂട്ടുകാരും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

ചൈനയില്‍ കൊവിഡ് രോഗികളെ പാര്‍പ്പിച്ചിരുന്ന ഹോട്ടല്‍ തകര്‍ന്ന സം​ഭ​വം: ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു

സാജനൊപ്പമുണ്ടായിരുന്ന എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം സതീഷ് പോള്‍, എം.ജി. യൂണിവേഴ്സിറ്റി യൂണിയന്‍ മുന്‍ ചെയര്‍മാന്‍ ജിനീഷ് എന്നിവര്‍ അപകടത്തില്‍ മരിച്ചു. സഹോദരി നിഷയുടെ ഭര്‍ത്താവ് ആറന്മുള തറയില്‍മുക്ക് റോയിയുടെ വീട്ടിലാണ് സാജനെ പരിചരിച്ചിരുന്നത്. രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനേത്തുടര്‍ന്നാണ് കോഴഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മുണ്ടക്കയം പെരുവന്താനം കളരിക്കല്‍ കെ.സി. മാത്യുവാണ് അച്ഛന്‍. മേരിക്കുട്ടിയാണ് അമ്മ. റിന്‍സിയാണ് മറ്റൊരു സഹോദരി. ശവസംസ്കാരം ഞായറാഴ്ച മൂന്നിന് മുണ്ടക്കയം മേലോരം സി.എസ്.ഐ. പള്ളി സെമിത്തേരിയില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button