Latest NewsInternational

ടിക്‌ടോക് വീഡിയോ എടുക്കുമ്പോൾ പോലീസുകാരന്റെ തോക്ക് കൈക്കലാക്കി, പിടിവലിക്കിടെ വെടിയേറ്റ് പോലീസുകാരൻ കൊല്ലപ്പെട്ടു

ലാഹോര്‍ : ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിപൊട്ടി പാകിസ്ഥാനിലെ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഗുജ്‌റത്ത് പ്രവിശ്യയിലെ പോലീസ് കോണ്‍സ്റ്റബിളായ ഹസ്സന്‍ ഷഹസാദയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്തുക്കളായ രണ്ട് യുവതികളേയും ഒരു യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഷഹസാദിന്റെ കൈയില്‍ ഉണ്ടായിരുന്ന സര്‍വീസ് പിസ്റ്റല്‍ യുവതികള്‍ എടുക്കുകയും ഇത് ഉപയോഗിച്ച്‌ ടിക് ടോക്ക് വീഡിയോ ചെയ്യുകയുമായിരുന്നു.

ഇതിനിടെ തോക്ക് ഇവരുടെ കൈയില്‍ നിന്നും തിരികെ വാങ്ങാന്‍ ഷഹസാദ് ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ വെടിയേല്‍ക്കുകയും മരിക്കുകയുമായിരുന്നു. ഷഹ്‌സാദിന് വെടിയേറ്റതിന് പിന്നാലെ ഇയാളെ കാറില്‍ ഉപേക്ഷിച്ച്‌ ഇവര്‍ കടന്ന് കളഞ്ഞു. പിന്നീട് ഈ വഴിയെത്തിയ പോലീസാണ് ഷഹസാദിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇയാളെ രക്ഷിക്കാനായില്ല. സംഭവസമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ രക്ഷപ്പെട്ടു.

ഓരൊറ്റ ചോദ്യം കൊണ്ട് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ വിമര്‍ശകരുടെ അടക്കമുള്ളവരുടെ വായടപ്പിച്ച്‌ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍

വ്യാഴാഴ്ചരാത്രിയാണ് ഗുജ്‌റത്ത് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികളായ സുഹൃത്തക്കളെയും കൂട്ടി ഷഹദാസും മറ്റ് രണ്ട് യുവാക്കളും ലാഹോറിലേക്ക് പോയത്. ഒരു രാത്രി ലാഹോറില്‍ ചിലവഴിച്ച ഇവര്‍ തിരികെ മടങ്ങുന്നതിനിടെയായിരുന്നു സംഭവം.സംഭവത്തില്‍ പോലീസുകാരന്റെ സുഹൃത്തുക്കളായ മുഹമ്മദ് വലീദ്, ലെയ്ബ സാഹിദ്, റഹീസ ജാവേദ് എന്നിവരാണ് പിടിയിലായത്. ഇവരുടെ ചിത്രങ്ങളും പോലീസ് പുറത്ത് വിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button