KeralaLatest NewsNews

ആരോഗ്യമന്ത്രിയുടെ പേരിൽ വാട്ട്‌സ്ആപിൽ കറങ്ങുന്ന വോയ്‌സ്‌ ക്ലിപ്‌ വ്യാജം: മണ്ടത്തരം ഇത്രേം കോൺഫിഡൻസോടെ പറഞ്ഞിട്ട്‌ ആരോഗ്യമന്ത്രീടെ പേരിൽ അടിച്ചിറക്കീട്ട്‌ അവസാനം കലമുടച്ചു

ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടേതെന്ന പേരിൽ കോവിഡ്‌ 19 വൈറസിനെ പ്രതിരോധിക്കാനുള്ള ടിപ്‌സ്‌ എന്ന പേരിൽ വാട്ട്‌സ്ആപിൽ കറങ്ങുന്ന വോയ്‌സ്‌ ക്ലിപ്‌ 100% വ്യാജമാണെന്ന് ഡോ.ഷിംന അസീസ്‌. കോട്ടയം/ഇടുക്കി ഭാഗത്തുള്ള അൽപം വിദ്യാഭ്യാസമുള്ള ഒരു ചേച്ചിയാണത്‌ പറഞ്ഞിരിക്കുന്നത്‌. ഇംഗ്ലീഷ് ഉച്ചാരണവും മലയാളം ഉച്ചാരണവും കൃത്യമായി അത്‌ വെളിപ്പെടുത്തുന്നുണ്ട്‌. ശൈലജ മാഡത്തിന്റെ സംസാരത്തിന്റെ സ്‌പീഡിനോടുള്ള വിദൂരസാമ്യം മാത്രമാണ്‌ ആ മിമിക്രി വോയ്‌സ്‌ ക്ലിപിങ്ങിൽ എന്തെങ്കിലും ഒരു സാമ്യമുള്ളത്‌. ആരോഗ്യമന്ത്രിക്കും ആരോഗ്യമന്ത്രാലയത്തിനും സംസ്‌ഥാനത്തെ ആരോഗ്യസംവിധാനത്തിന്‌ വിവരങ്ങൾ നൽകാൻ ഔദ്യോഗികമാർഗങ്ങൾ ഉണ്ട്‌. ജനങ്ങളുമായി നേരിട്ട്‌ സംവദിക്കാൻ അവർക്കൊരു ഫേസ്‌ബുക്ക് പേജുമുണ്ട്‌. ഒരു വാട്ട്‌സ്ആപ് ക്ലിപ്‌ വഴി അവർ നിർദേശങ്ങൾ നൽകില്ലെന്നും ഷിംന ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഡോ.ഷിംന അസീസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടേതെന്ന പേരിൽ കോവിഡ്‌ 19 വൈറസിനെ പ്രതിരോധിക്കാനുള്ള ടിപ്‌സ്‌ എന്ന പേരിൽ വാട്ട്‌സ്ആപിൽ കറങ്ങുന്ന വോയ്‌സ്‌ ക്ലിപ്‌ 100% ഫേക്കാണ്‌.

കോട്ടയം/ഇടുക്കി ഭാഗത്തുള്ള അൽപം വിദ്യാഭ്യാസമുള്ള ഒരു ചേച്ചിയാണത്‌ പറഞ്ഞിരിക്കുന്നത്‌. ഇംഗ്ലീഷ് ഉച്ചാരണവും മലയാളം ഉച്ചാരണവും കൃത്യമായി അത്‌ വെളിപ്പെടുത്തുന്നുണ്ട്‌. ശൈലജ മാഡത്തിന്റെ സംസാരത്തിന്റെ സ്‌പീഡിനോടുള്ള വിദൂരസാമ്യം മാത്രമാണ്‌ ആ മിമിക്രി വോയ്‌സ്‌ ക്ലിപിങ്ങിൽ എന്തെങ്കിലും ഒരു സാമ്യമുള്ളത്‌.

ആദ്യമേ തന്നെ പറയട്ടെ, ആരോഗ്യമന്ത്രിക്കും ആരോഗ്യമന്ത്രാലയത്തിനും സംസ്‌ഥാനത്തെ ആരോഗ്യസംവിധാനത്തിന്‌ വിവരങ്ങൾ നൽകാൻ ഔദ്യോഗികമാർഗങ്ങൾ ഉണ്ട്‌. ജനങ്ങളുമായി നേരിട്ട്‌ സംവദിക്കാൻ അവർക്കൊരു ഫേസ്‌ബുക്ക് പേജുമുണ്ട്‌. ഒരു വാട്ട്‌സ്ആപ് ക്ലിപ്‌ വഴി അവർ നിർദേശങ്ങൾ നൽകില്ല.

ക്ലിപിങ്ങിലുള്ള ടിപ്‌സാണെങ്കിലോ !! തേനോ പഞ്ചാരവെള്ളമോ ചേർത്ത്‌ ഇഞ്ചീം ചെറുനാരങ്ങേം ചേർത്ത്‌ സ്‌ക്വാഷുണ്ടാക്കി കുടിക്കുക. (ദോഷം പറയരുതല്ലോ, കൊറോണ പോവില്ലെങ്കിലും ദാഹം മാറും. ശരീരത്തിന്‌ ഈ വേനൽ കാലത്ത്‌ ബെസ്‌റ്റാണ്‌)

മഞ്ഞളിട്ട്‌ കലക്കിയ പാൽ/ചായ/കാപ്പി. ഓർത്തിട്ടേ എനിക്കങ്ങോട്ട്‌ പിടിക്കുന്നില്ല. മഞ്ഞൾപൊടിയിട്ട വെള്ളരിക്ക കറി കൂട്ടിയാൽ മതിയാവോ? ഇല്ലെങ്കിൽ മത്തൻ/പടവലം/മത്തിപീര/കപ്പേം ബീഫും/ചിക്കൻ കറി? അല്ല, മഞ്ഞളാണല്ലോ…

വെളുത്തുള്ളി- എന്താന്നറിയില്ല, കൊറോണേടെ പ്രശ്‌നം കേട്ട്‌ തുടങ്ങിയപ്പോ തുടങ്ങിയതാ വെളുത്തുള്ളി കച്ചോടം. ഇനി ശരിക്കും വെളുത്തുള്ളീടെ ഡിമാന്റ്‌ കൂട്ടാൻ കച്ചോടക്കാരോ മറ്റോ? ഹേയ്‌… അതാകില്ല. വെളുത്തുളി, ചെറിയുള്ളി, സവാള തുടങ്ങി ഒന്നിനും ഇത്തരത്തിൽ കോവിഡ്‌ തടയാനാവില്ല.

നട്ട്‌സ്‌- പോക്കറ്റ്‌ കാലിയാകുമെങ്കിലും പ്രോട്ടീൻ കിട്ടാൻ നല്ലതാ… പിന്നെ വേറെ ചില കാര്യങ്ങൾക്കും നല്ലതാ… ഹുഹുഹു ( മണവാളൻ. ജഗപൊഗ). കൊറോണ പോകൂല. കട്ടായം.

ഉണക്കമുന്തിരി, ഈന്തപ്പഴം- ഇരുമ്പിന്റെ കലവറയാണ്‌. വിളർച്ച കുറയാൻ ബെസ്‌റ്റാണ്‌.

നെല്ലിക്ക (തേങ്ങ ചേർത്ത്‌ ‘സമ്മന്തി’ അരയ്‌ക്കാൻ പറഞ്ഞ്‌ തന്ന്‌ കൃത്യമായി താങ്കളുടെ ലൊക്കേഷൻ ട്രേസ്‌ ചെയ്യാൻ സഹായിച്ചതിന്‌ ഫയർഫോഴ്‌സിന്റെ പേരിലും എന്റെ സ്വന്തം പേരിലും നന്ദി അറിയിച്ച്‌ കൊള്ളുന്നു). ബൈ ദ വേ, നെല്ലിക്ക അയണിന്റേയും വൈറ്റമിൻ സിയുടേയും കലവറയാണ്‌. പക്ഷേ, കൊറോണ വരാതിരിക്കാൻ ആരോഗ്യമന്ത്രി റെക്കമന്റ്‌ ചെയ്യാൻ മാത്രം വിഐപിയല്ല.

ആപ്പിൾ സൈഡർ വിനേഗർ – എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന്‌ ചേച്ചി പറഞ്ഞ്‌ തന്നതിൽ ഞാൻ കൃതാർത്‌ഥയാണ്‌. എന്നാലും സുർക്ക (വീ മലപ്പുറം പീപ്പിൾ കോൾ ഇറ്റ്‌ സോ) കലക്കിയ വെള്ളം കൊണ്ട്‌ കൊറോണ പ്രതിരോധം തീർക്കാനാവുന്ന വിദ്യ മനം കുളിർപ്പിക്കുന്നതാണ്‌.

മണ്ടത്തരം ഇത്രേം കോൺഫിഡൻസോടെ പറഞ്ഞിട്ട്‌ ആരോഗ്യമന്ത്രീടെ പേരിൽ അടിച്ചിറക്കീട്ട്‌ അവസാനം കൊണ്ടോയിട്ട്‌ കലമുടയ്‌ക്കാൻ ‘ദൈവം രക്ഷിക്കട്ടെ’ എന്നും. ആഹാ ആഹഹാ…

സൈബർ സെൽ ഇതൊക്കെ കേൾക്കുന്നുണ്ടല്ലോലേ?

Dr. Shimna Azeez

https://www.facebook.com/DrShimnaAzeez/photos/a.1870230599937736/2336080513352740/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button