KeralaLatest NewsNews

കൊറോണ : സർക്കാർ നിർദേശം ലംഘിച്ച് വിദേശികൾ ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തി, ഇവരെ മടക്കി അയച്ചു

തിരുവനന്തപുരം : കൊറോണ വൈറസ് ബാധയെ തുടർന്ന് സർക്കാർ പുറപ്പെടുവിച്ച നിർദേശം ലംഘിച്ച് വിദേശികൾ ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തി. കോവളത്തെ സ്വകാര്യ റിസോർട്ടിൽ നിന്നും ആറ് പേരുടെ സംഘമാണ് ക​മ​ലേ​ശ്വ​ര​ത്ത് പൊ​ങ്കാ​ല​യി​ടാ​നെ​ത്തി​യത്. ഇവരെ മടക്കി അയച്ചതായും സർക്കാര്‍ നിർദേശം ലംഘിക്കുന്ന ഹോട്ടലുകൾക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പറഞ്ഞു. വിദേശികൾ ഹോട്ടലുകളിൽ തന്നെ തങ്ങണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ നിര്‍ദേശിച്ചു. വിദേശികൾക്ക് ഹോട്ടലുകളിൽ പൊങ്കാലയിടാമെന്നായിരുന്നു ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.

Also read : കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഈ രാജ്യങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

പനി, ചുമ, ശ്വാസതടസ്സം എന്നിങ്ങനെ കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവർ ആറ്റുകാൽ പൊങ്കാലയിൽ യാതൊരു കാരണവശാലും പങ്കെടുക്കരുതെന്ന് ആരോഗ്യവകുപ്പ് കർശനമായി അറിയിച്ചിട്ടുണ്ട്. രോഗബാധിത രാജ്യങ്ങളിൽ നിന്ന് പൊങ്കാലയിടാൻ വന്നവർ മാറിനിൽക്കണം. പൊങ്കാല ജാഗ്രതയുടെ ഭാഗമായി 23 പ്രത്യേക മെഡിക്കൽ ടീമും,18 ആംബലുൻസുകളും നഗരത്തില്‍ ഉണ്ടാകും.

എറണാകുളത്ത്  മൂന്നു വയസുള്ള കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നും മാതാപിതാക്കൾക്കൊപ്പം എത്തിയ മൂന്ന് വയസുകാരിയിലാണ് കൊവിഡ് 19 വൈറസ് ബാധ കണ്ടെത്തിയത്. ഏഴാം തീയതിയാണ്  ഇവർ ഇറ്റലിയിൽ നിന്നും ദുബായ് വഴി നാട്ടിലെത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതിനാൽ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കൾ ഐസൊലേഷൻ വാര്‍ഡിൽ നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button