Latest NewsNewsBusiness

കൊറോണ ഓഹരി വിപണിയെയും ബാധിച്ചു : ഇന്ന് വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ

മുംബൈ: കൊറോണ ഓഹരി വിപണിയെയും ബാധിച്ചു, ഇന്ന് വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ. സെൻസെക്സ് 1134 പോയിന്റ് നഷ്ടത്തിൽ 36441ലും നിഫ്റ്റി 321 പോയിന്റ് നഷ്ടത്തിൽ 10667ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 203 ഓഹരികൾ നേട്ടം കൈവരിച്ചപ്പോൾ 665 ഓഹരികള്‍ നഷ്ടത്തിലാണ്. 66 ഓഹരികള്‍ക്ക് മാറ്റമില്ല. സെന്‍സെക്സ് 36400 നിലവാരത്തിലെത്തിയിട്ടുണ്ട്. നിഫ്റ്റി 10657 ലേയ്ക്കുമാണ് താഴ്ന്നത്.

ബിപിസിഎല്‍, ഐഒസി, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേരിയ നേട്ടത്തിലും, ഒഎന്‍ജിസി, വേദാന്ത, ഇന്‍ഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, എസ്ബിഐ, ഹിന്‍ഡാല്‍കോ, സീ എന്റര്‍ടെയന്‍മെന്റ്, ടിസിഎസ് ടെക് മഹീന്ദ്ര എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button