Latest NewsIndiaNews
Trending

കോൺഗ്രസ്സ് നേതൃത്വം ശ്രമിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന രാജി. ഉറ്റസുഹൃത്തിന്റെ രാഷ്ട്രീയ കൂടുമാറ്റത്തിൽ പ്രതികരണവുമായി സച്ചിൻ പൈലറ്റ്.

പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ഉറ്റസുഹൃത്ത് കൂടിയായ ജ്യോതിരാതിദ്യ സിന്ധ്യ ചുവടുമാറ്റുമ്പോള്‍ സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കിയിരുന്നു

ന്യൂഡല്‍ഹി: മധ്യപ്രദേശ് രാഷ്ട്രീയത്തെയും കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലാക്കി ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേക്കേറിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ്‌ സച്ചിന്‍ പൈലറ്റ്.

സിന്ധ്യയുടെ രാജി നിര്‍ഭാഗ്യകരമാണെന്നും പ്രശ്‌നങ്ങള്‍ പാര്‍ട്ടുക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമായിരുന്നുവെന്നാണ് സച്ചിന്‍ പൈലറ്റിന്റെ ട്വീറ്റ്

സച്ചിന്‍ പൈലറ്റിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും സമാനതകള്‍ ഏറെയാണ് ഇരുവരും കോണ്‍ഗ്രസ് പാരമ്പര്യമുള്ള പിതാവിന്റെ പാത പിന്തുടര്‍ന്ന് പാര്‍ട്ടിയിലെത്തിയ… രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ സച്ചിന്‍ പൈലറ്റ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മികച്ച നിലയില്‍ എത്തിച്ചെങ്കിലും അശോക് ഖേലോട്ടിനെ മുഖ്യമന്ത്രിയായി നിയമിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button