Latest NewsNewsInternational

കൊവിഡ് 19 : ലോകത്തെ ആശങ്കയിലാക്കി, ഇറ്റലിയിൽ മരണസംഖ്യ ഉയരുന്നു

മിലാൻ : ലോകത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് 19, ഇറ്റലിയിൽ മരണസംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം ആയിരം കടന്നതായി റിപ്പോർട്ട്. വൈ​റ​സ് ബാ​ധി​ച്ച് 1,016 പേ​ർ മ​രി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. 24 മണിക്കൂറിനിടെ 189 പേരാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കാൻ മെഡിക്കൽ സംഘം പുറപ്പെട്ടുവെന്നും, രോഗമില്ലാത്തവരെ ഇറ്റലിയിൽ നിന്ന് ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരെ പരിശോധിക്കാനും യാത്രാനുമതിക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാനുമാണ് ഇന്ത്യൻ മെഡിക്കൽ സംഘം ഇറ്റലിയിലേക്ക് പോയത്. രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ നിലപാടാണ് ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കിയത്.

അതിനിടെ ഇറ്റലിയിലെ ഇന്ത്യൻ എംബസി താൽക്കാലികമായി അടച്ചു. ഇറ്റലിയിൽ എല്ലാ ഓഫീസുകളും അടച്ചിടാൻ നിർദേശം നൽകിയതിന്‍റെ പശ്ചാത്തലത്തിലാണ് റോമിലെ ഇന്ത്യൻ എംബസിയും അടച്ചിടുന്നത്. ഓഫീസ് പ്രവർത്തനങ്ങളാണ് തൽക്കാലം അവസാനിപ്പിക്കുന്നതെന്നും നാട്ടിലേക്ക് മടങ്ങാനായി എത്തുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറുകൾ അതേസമയം പ്രവർത്തനം തുടരുമെന്നും എംബസി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button