Latest NewsNewsInternational

കോവിഡ് 19: ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ദ്ദേശിച്ച ഡോക്ടര്‍ക്കെതിരെ പ്രതിഷേധം

ന്യൂയോർക്ക്: ലോകത്ത് കൊറോണ കൂടുതൽ മരണം വിതയ്ക്കുമ്പോൾ ആശങ്കയിലാണ് ജനങ്ങൾ. രോഗ ലക്ഷണങ്ങളോടെ നിരവധിപേർ ലോകമെമ്പാടും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ക്വാറന്റൈനില്‍ കഴിയുന്ന രോഗികൾക്ക് അമേരിക്കക്കാരന്‍ ഡോക്ടര്‍ നൽകിയ ഉപദേശമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് തങ്ങളുടെ സമ്മര്‍ദ്ദം അകറ്റാന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആണ് ഡോക്ടർ നിർദേശിച്ചത്. ഡോക്ടര്‍ക്കെതിരെ വൻ പ്രതിഷേധം ഉയർന്നു. ടിവി ഷോകളിലൂടെ ശ്രദ്ധേയനായ അമേരിക്കക്കാരന്‍ ഡോക്ടര്‍ മെഹ്മെറ്റ് ഓസിനാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കിയത്.

വീടുകളില്‍ അടച്ച നിലയില്‍ കഴിയേണ്ടി വരുന്ന ആളുകള്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ വേണ്ടി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ഇദ്ദേഹം പറയുന്നത്. മാനസിക സമ്മര്‍ദ്ദം കുറക്കാനും അനാവശ്യ ഭീതി ഒഴിവാക്കാനും ഇത് ഉപകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അമേരിക്കയിലെങ്ങും വന്‍ വിവാദങ്ങള്‍ക്കും ഈ നിര്‍ദ്ദേശം വഴിയൊരുക്കിയിട്ടുണ്ട്.

ALSO READ: കൊറോണ വൈറസ് ഉപയോഗിച്ച് ചൈനക്കാർ ലോകത്തെ വഞ്ചിച്ചോ? കോറോണയിലൂടെ ചൈന കൈവരിച്ച നേട്ടങ്ങൾ

രാജ്യാന്തര തലത്തില്‍ ലോകാരോഗ്യ സംഘടനയും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനും കോവിഡിനെ നേരിടാന്‍ അകലം പാലിക്കാന്‍ നിര്‍ദേശം നൽകുമ്പോളാണ് ഡോ. മെഹ്മെറ്റ് ഓസ് ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കുന്നത്. കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ആളുകള്‍ കുറഞ്ഞത് ഒരു മീറ്റര്‍ ദൂരമെങ്കിലും പാലിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button