Latest NewsNewsSaudi ArabiaGulf

കൊവിഡ് 19 : സൗദിയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചയാൾ പിടിയിൽ

റിയാദ് : കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ടു സൗദിയിൽ സമൂഹ മാധ്യമത്തിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ചയാൾ പിടിയിൽ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതറിഞ്ഞ് ഉത്തരവാദിയെ പിടികൂടാനും നിയമാനുസൃത ശിക്ഷ നൽകാനും പബ്ലിക് പ്രോസിക്യൂട്ടർ ശൈഖ് സഊദ് അൽമുഅ്ജബ് നിർദേശം പുറപ്പെടുവിച്ചതിനെ തുടർന്നാണ് നടപടി. വ്യാജ വാർത്ത വന്ന ഉറവിടം ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി കണ്ടെത്തിയ ശേഷമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തെന്നും മുഴുവൻ കേസ് രേഖകളും ബന്ധപ്പെട്ട കോടതിക്ക് കൈമാറിയെന്നും പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ അറിയിച്ചു.

Also read : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; ഏറ്റവും പുതിയ കണക്കുകൾ പുറത്ത്

അഞ്ച് വർഷം വരെ ജയിൽ ശിക്ഷയും 30 ലക്ഷം റിയാൽ പിഴ ചുമത്താനും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടാനും കുറ്റം തെളിഞ്ഞാൽ കോടതി വിധി പ്രതിയുടെ ചെലവിൽ പരസ്യപ്പെടുത്താനും ഉത്തരവുണ്ട്. അഭ്യൂഹങ്ങളും വ്യാജ വാർത്തകളും ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യൽ കുറ്റകൃത്യമാണ്. സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കാൻ വിദഗ്ധരും സ്മാർട്ട് സംവിധാനങ്ങളുണ്ട്. വാർത്തകൾ ഔദ്യോഗിക സ്രോതസുകളിൽ നിന്ന് മാത്രമേ എടുക്കാൻ പാടുള്ളൂ എന്നും പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button