Latest NewsNewsIndia

രാജ്യത്ത് വീണ്ടും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു

ദില്ലി: രാജ്യത്ത് വീണ്ടും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. തെലങ്കാനയിലും മധ്യപ്രദേശിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കൂടുതല്‍ കൊവിഡ് രോഗബാധിതരെ കണ്ടെത്തിയതിന് പിന്നാലെ അമേരിക്ക, ബ്രിട്ടന്‍, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാവരെയും പരിശോധിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഗായിക കനികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ പത്തോളം എംപിമാര്‍ സ്വയം നിരീക്ഷണത്തിലായി. എംഎല്‍എമാരുമടക്കം നിരവധി പ്രമുഖരും നിരീക്ഷണത്തിലായിട്ടുണ്ട്.

തെലങ്കാനയില്‍ ഇന്തോനേഷ്യന്‍ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തെലങ്കാനയിലെ കരിംനഗറിലെത്തിയ പത്ത് പേരടങ്ങിയ ഇന്തോനേഷ്യന്‍ സംഘത്തിലെ ഒന്‍പത് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം മധ്യപ്രദേശില്‍ ജബല്‍പൂരില്‍ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്ക് പ്രകാരം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 236 ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button