KeralaLatest NewsNews

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കന്‍ഡറി ഉള്‍പ്പെടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഹൈസ്കൂൾ, പ്ലസ്‌വണ്‍, പ്ലസ്‌ടു പരീക്ഷകളും സർവകലാശാല പരീക്ഷകളുമാണ് മാറ്റിയത്. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശ്വാസം പകരുന്നതാണ് സർക്കാർ നടപടി. ശേഷിക്കുന്ന പരീക്ഷകൾ എപ്പോൾ നടത്തണമെന്ന് പിന്നീട് തീരുമാനിക്കും. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകൾ മാറ്റിയിട്ടും പരീക്ഷകൾ മാറ്റാത്ത സർക്കാർ നിലപാടിനെതിരെ വിമർശനം ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button