CricketLatest NewsNewsSports

മുന്‍ സ്‌കോട്‌ലാന്‍ഡ് ക്രിക്കറ്റ് താരത്തിന് കൊറോണ സ്ഥിരീകരിച്ചു

മുന്‍ സ്‌കോട്‌ലാന്‍ഡ് ഓഫ് സ്പിന്നര്‍ മജീദ് ഹഖിന് കൊറോണ ബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് തനിക്ക് കോറോണയുണ്ടെന്ന കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ റോയല്‍ അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ ചികിത്സയിലാണ് താരം.

2006 മുതല്‍ 2015 വരെ സ്‌കോട്‌ലാന്‍ഡിന് വേണ്ടി കളിച്ച താരമാണ് മജീദ് ഹഖ്. ടീമിന് വേണ്ടി 54 ഏകദിന മത്സരങ്ങളും 24 ട്വന്റി20 മത്സരങ്ങളും മജീദ് ഹഖ് കളിച്ചിട്ടുണ്ട്. നിലവില്‍ സ്‌കോട്‌ലാന്‍ഡിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത താരം കൂടിയാണ് മജീദ് ഹഖ്. നേരത്തെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇംഗ്ലണ്ടിലും സ്‌കോട്‌ലന്‍ഡിലും മെയ് 28 വരെ ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button