Latest NewsNewsFootballSports

മെസിയുടേതടക്കം തുക വെട്ടികുറച്ച് ബാഴ്‌സ ; താരങ്ങളുടെ പ്രതികരണമിങ്ങനെ

കൊറോണ ഫുട്‌ബോള്‍ മേഖലയേയും പിടിച്ചു കുലുക്കുകയാണ്. മത്സരങ്ങള്‍ നിന്നതോടെ പല ക്ലബുകള്‍ക്കും സാമ്പത്തികമായി വലിയ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ ബാഴ്‌സലോണക്ക് വരുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാന്‍ താരങ്ങള്‍ സഹായവുമായി എത്തുകയാണ്. താരങ്ങള്‍ അവരുടെ ശമ്പളം വെട്ടികുറക്കാന്‍ തയ്യാറാണെന്ന് ക്ലബിനെ അറിയിച്ചിരിക്കുകയാണ്. നേരത്തെ ക്ലബ് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും താരങ്ങള്‍ ടീമിനോട് സഹകരിക്കണമെന്നും ക്ലബ് ബോര്‍ഡ് താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

മത്സരങ്ങള്‍ നീട്ടിവെക്കുന്നതിലൂടെയും നിര്‍ത്തിവെക്കുന്നതിലൂടെയുമുള്ള ഈ ചെറിയ കാലയളവ് കൊണ്ട് ക്ലബിന് ഏകദേശം 60 മില്യണ്‍ യൂറോയുടെ നഷ്ടം ഉണ്ടാകുമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും കടന്ന് മെയ് വരെ കളി നടക്കില്ല എന്നായതോടെ ആ നഷ്ടം വലുതായി മാറും. ക്ലബിന് ഈ ഒരു വര്‍ഷം ആകെ 700 മില്യണോളം ചിലവ് മാത്രമുണ്ട്. മത്സരങ്ങള്‍ നടക്കാതെ ആയെങ്കിലും താരങ്ങളുടെ വേതനവും മറ്റും മുടങ്ങാതെ നല്‍കേണ്ടതുണ്ട്. അതുകൂടാതെ മത്സരങ്ങള്‍ നിന്നതോടെ ടെലിവിഷനില്‍ നിന്നുള്ള വരുമാനം, ടിക്കറ്റ് വരുമാനം, സ്പാനിഷ് എഫ് എ നല്‍കുന്ന വരുമാനം എന്നിവയൊക്കെ നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് താരങ്ങള്‍ മാതൃകാപരമായി മുന്നോട്ട് വന്നിരിക്കുന്നത് എന്തായാലും താരങ്ങളുടെ ഈ ഒരു തീരുമാനത്തോടെ ക്ലബിന് ചെറിയ ഒരാശ്വാസമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button