KeralaLatest NewsIndia

കോവിഡ്: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടുന്നു

ഇന്ന് മുതല്‍ ജോലിക്കെത്തില്ലെന്ന് അറിയിച്ച്‌ ബിവറേജസ് കോര്‍പ്പറേഷനിലെ ഒരു വിഭാഗം തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം : കേരളത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഇന്നുമുതല്‍ തുറക്കില്ല. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ബെവ്‌കോ മാനേജിംഗ് ഡയറക്ടര്‍ സ്പര്‍ജന്‍ കുമാറാണ് നിര്‍ദേശം നല്‍കിയത്. എന്നുവരെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്നത് സംബന്ധിച്ച്‌ മന്ത്രിസഭായോഗം തീരുമാനമെടുക്കും.കോവിഡ് ആശങ്ക വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ ജോലിക്കെത്തില്ലെന്ന് അറിയിച്ച്‌ ബിവറേജസ് കോര്‍പ്പറേഷനിലെ ഒരു വിഭാഗം തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു.

ഐഎന്‍ടിയുസിയുടെ നേതൃത്വത്തിലുള്ള തൊഴിലാളി യൂണിയനാണ് ഇക്കാര്യം അറിയിച്ച്‌ കത്തു നല്‍കിയിരിക്കുന്നത്. തൃപ്തികരമല്ലാത്ത സാഹചര്യമായതിനാല്‍ ഇന്ന് മുതല്‍ ബിവറേജസിലെ ഐഎന്‍ടിയുസി തൊഴിലാളികള്‍ അവധി എുത്തു വീട്ടിലിരിക്കുമെന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്. കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ എംപ്ലായീസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ടി യു രാധാകൃഷ്ണന്റെ പേരിലാണ് അറിയിപ്പ് പുറത്തുവന്നത്.

വിദേശത്തു നിന്ന് വരാനാവാതെ ബിജി വീഡിയോ കോളിലൂടെ പ്രിയതമന്റെ ചേതനയറ്റ ശരീരം കണ്ടു: അച്ഛനും അമ്മയും അടുത്തില്ലാതെ മൂന്നു പിഞ്ചു കുഞ്ഞുങ്ങൾ

ബിവറേജസില്‍ ആളുകള്‍ മദ്യം വാങ്ങാന്‍ കൂട്ടം കൂടിയെത്തുന്നത് വന്‍ വാര്‍ത്തയായിരുന്നു. പല ജില്ലകളിലും നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലെല്ലാം തിരക്ക് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് അടക്കം ചിലയിടങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ തടിച്ചു കൂടിയ ആളുകളെ പൊലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button