Latest NewsNewsInternational

കൊവിഡ് -19 : മരണനിരക്കിൽ ചൈനയെ പിന്തള്ളി സ്പെ​യി​ൻ

മാ​ഡ്രി​ഡ്: കൊവിഡ് -19 വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണത്തിൽ സ്പെ​യി​ൻ ചൈനയെ മറികടന്ന് രണ്ടാമതായി. 24 മ​ണി​ക്കൂ​റി​നി​ടെ സ്പെ​യി​നി​ൽ 738 പേ​ർ മരിച്ചതോടെ ആ​കെ മ​ര​ണം 3,647 ആ​യി. 49,515 പേ​ർ​ക്ക് ഇതുവരെ കൊവിഡ് -19 സ്ഥിരീകരിച്ചിട്ടുണ്ട്. ത​ലേ​ദി​വസ​ത്തെ അ​പേ​ക്ഷി​ച്ച് സ്പെ​യി​നി​ൽ മ​ര​ണ​നി​ര​ക്കി​ൽ 27ശ​ത​മാ​നമാണ് ഉയർന്നത്.

Also read : യു.എ.ഇയില്‍ 85 പേര്‍ക്ക് കൂടി കൊറോണ : 7 പേര്‍ക്ക് ഭേദമായി

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി കാ​ർ​മെ​ൻ കാ​ൽ​വോ​യ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. കാ​ൽ​വോ​യു​ടെ പ​രി​ശോ​ധ​ന​ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്ന് സ​ർ​ക്കാ​രാ​ണ് അ​റി​യി​ച്ച​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് കാ​ൽ​വോ​യു​ടെ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​യാ​ഴ്ച സ്ഥി​തി​ഗ​തി​ക​ൾ ഏ​റെ വ​ഷ​ളാ​മാ​കു​മെന്നാണ് അ​ധി​കൃ​ത​ർ നൽകുന്ന മു​ന്ന​റി​യി​പ്പ്. ഏ​പ്രി​ൽ 11 വ​രെ സ്പെ​യി​നി​ൽ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്. അതേസമയം 5,367 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യ​ത് ആ​ശ്വാ​സം ന​ൽ​കുന്നു.

ഏ​ഴാ​യി​ര​ത്തോ​ളം പേ​ർ മ​രി​ച്ച ഇ​റ്റ​ലി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ബു​ധ​നാ​ഴ്ച മാ​ത്രം 683 പേ​ർ മ​രി​ച്ച​തോ​ടെ കൊവിഡ് -19 ബാ​ധി​ച്ച് ഇ​റ്റ​ലി​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 7,503 ആ​യി. ഇ​തു​വ​രെ രാ​ജ്യ​ത്ത് 74,386 പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. കൊവിഡ് ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത ചൈ​ന​യി​ൽ 3281 പേ​രാ​ണു മ​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button