KeralaLatest NewsNews

ലോക്ക്ഡൗൺ; കാറുമായി മൊട്ടുസൂചി വാങ്ങാനിറങ്ങിയ ആളിനെതിരെ കേസ്

അടൂർ: ലോക്ക് ഡൗണിനിടെ മൊട്ടുസൂചി വാങ്ങാൻ കാറുമായി ഇറങ്ങിയ ആൾ അടൂരിൽ പിടിയിലായി. വെള്ളിയാഴ്ച രാവിലെ കെഎസ്ആർടിസി ജംക്‌ഷനിൽ പൊലീസ് പരിശോധനയ്ക്കിടയിലാണ് സംഭവം. എവിടെ പോകാൻ ഇറങ്ങിയതാണെന്ന് പൊലീസ് ചോദിച്ചപ്പോഴാണ് വീട്ടിലെ ചില അത്യവശ്യങ്ങൾക്ക് മൊട്ടുസൂചി ആവശ്യമുണ്ടെന്നും അതു വാങ്ങാൻ ഇറങ്ങിയതാണെന്നും ഇയാൾ പറഞ്ഞത്. പോലീസ് കേസെടുത്തു. പരിശോധന ശക്തമാക്കിയതോടെ അടൂരിൽ ഒരാവശ്യവുമില്ലാതെ വാഹനത്തിൽ കറങ്ങിയ 22 പേർക്കെതിരെയാണ് ഇന്നലെ അടൂരിൽ കേസെടുത്തത്. 16 വാഹനങ്ങൾ പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button