KeralaLatest NewsNews

കൊറോണ ബാധിച്ച മരിച്ചു എന്ന പേരില്‍ പ്രചരിയ്ക്കുന്നത് മലയാളിയായ ഡോക്ടറുടെ ഫോട്ടോ : പുലിവാല്‍ പിടിച്ചത് പ്രവാസി യുവാവ്

കോഴിക്കോട്: കോവിഡ് വ്യാപിയ്ക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണങ്ങളും നിറയുകയാണ്്. പലരും സത്യാവസഥയാണെന്നു കരുതി വാര്‍ത്തകളും ഫോട്ടോകളും പങ്കുവെയ്ക്കുന്നു. ഇപ്പോള്‍ വ്യാജ വാര്‍ത്തയെ തുടര്‍ന്ന് പുലിവാല്‍ പിടിച്ചിരിക്കുന്നത് യു.എ.ഇയിലെ മലയാളി ഡോക്ടറാണ്. യുഎഇയിലെ മലയാളി ഡോക്ടറായ പൊന്നാനി സ്വദേശി റിയാസ് ഉസ്മാനാണ് ഇപ്പോള്‍ വ്യാജന്റെ ഇരയായത്. .

കൊറോണ രോഗികളെ ചികിത്സിക്കുന്നതിനിടെ മരിച്ച ഡല്‍ഹിയിലെ ഡോക്ടറെന്ന പേരിലാണ് പൊന്നാനി സ്വദേശിയായ റിയാസ് ഉസ്മാന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാനില്‍ ഉസാമ റിയാസ് എന്ന ഡോക്ടര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ചിലര്‍ ഡല്‍ഹിയിലെ ഉസ്മാന്‍ റിയാസ് എന്ന ഡോക്ടര്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. അതിനൊപ്പം നല്‍കിയ ചിത്രം പൊന്നാനിക്കാരനായ റിയാസ് ഉസ്മാന്റേതും.

റിയാസ് ഉസ്മാന്റെ ആശുപത്രി വെബ്സൈറ്റിലെ ഫോട്ടോയാണ് ഇവര്‍ ഉപയോഗിച്ചത്. ഫോട്ടോയ്ക്കൊപ്പം പൂച്ചെണ്ടുകള്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയും ചെയ്തു. ഉത്തരേന്ത്യയില്‍നിന്നും കര്‍ണാടകയില്‍നിന്നുമുള്ള ഫെയ്സ്ബുക്ക് പേജുകളില്‍ ഈ വ്യാജവാര്‍ത്ത പ്രചരിച്ചു.

ഇതിന് പിന്നാലെ യുഎസില്‍നിന്നടക്കം സുഹൃത്തുക്കള്‍ വിളിച്ചു. വ്യാജവാര്‍ത്ത വ്യാപകമായി പ്രചരിച്ചെന്ന് മനസിലായതോടെ ഓരോ ഫെയ്സ്ബുക്ക് പോസ്റ്റിലും പോയി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും പോസ്റ്റുകള്‍ ഒഴിവായില്ലെന്നും വീണ്ടും വ്യാപകമായി പ്രചരിച്ചെന്നും റിയാസ് ഉസ്മാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button