Latest NewsKeralaNews

ലോക്ക് ഡൗൺ ലംഘിച്ച് വൻ പ്രതിഷേധവുമായി അതിഥി തൊഴിലാളികൾ തെരുവിലിറങ്ങി, പോലീസ് ലാത്തി വീശി

കോട്ടയം : ലോക്ക് ഡൗൺ ലംഘിച്ച് വൻ പ്രതിഷേധവുമായി തെരുവിലിറങ്ങി അതിഥി തൊഴിലാളികൾ. ചങ്ങനാശ്ശേരി പായിപ്പാട് ദേശീയപാതയിലാണ് ആഹാരവും യാത്രാ സൗകര്യം ആവശ്യപ്പെട്ട് 100 കണക്കിന് തൊഴിലാളികൾ പ്രകടനവുമായി എത്തിയത്. കൂട്ടംകൂടരുതെന്ന കര്‍ശന നിര്‍ദ്ദേശം ലംഘിച്ചാണ് പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തിറങ്ങിയത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് 11.30 മു​ത​ലാ​ണ് ഇവർ സം​ഘ​ടി​ച്ച് എ​ത്താ​ൻ തു​ട​ങ്ങി​യ​ത്. തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ച്ചുവെങ്കിലും പി​രി​ഞ്ഞ് പോ​കാ​ൻ കൂ​ട്ടാ​ക്കാ​ത്ത​തി​നേ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ലാ​ത്തി വീ​ശി.

കൊവിഡ് ബാധയെ തുടർന്ന് ജോലി നഷ്ടമായി. തീര്‍ത്തും പരിമിതമായ സാഹചര്യങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് ആഹാരവും കൂടി കിട്ടാതായതോടെ പ്രതിഷേധവുമായി റോഡിലേക്ക് ഇറങ്ങുകയായിരുന്നു. .കമ്യൂണിറ്റി കിച്ചൻ അടക്കമുള്ള സംവിധാനങ്ങളും ഇവിടെ ഫലം ചെയ്തില്ല. പായിപ്പാട് മേഖലയിൽ മാത്രം പതിനായിരത്തോളം തൊഴിലാളികൾ താമസിക്കുന്നുണ്ടെന്നാണ് പഞ്ചായത്തിന്‍റെ കണക്ക്. തൊഴിലുടമകൾ തൊഴിലാളുകളുടെ എണ്ണമോ കണക്കോ ഒന്നും കൈമാറാൻ തയ്യാറാകാത്തതും പ്രശ്നം ഗുരുതരമാക്കി. കൊവിഡ് ജാഗ്രത നിലനൽക്കെ ഇത്രയും അധികം ആളുകൾ റോഡിൽ കൂടി നിൽക്കുന്നത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്നും ആശങ്കയുണ്ട്.

Also read : ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത കാവ്യ ,ചൈതന്യ എന്നീ കുട്ടികള്‍ക്ക് പ്രത്യകം നന്ദി അറിയിച്ച് പ്രധാനമന്ത്രി : കൊറോണ വൈറസ് ബാധയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ യുവാക്കള്‍ മാതൃക

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ പ്രകാരം ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ക​ള​ക്ട​ർ പി.​കെ.​സു​ധീ​ർ​ബാ​ബു സ്ഥ​ല​ത്തെ​ത്തി ക്യാ​മ്പു​കളിൽ സന്ദർശനം നടത്തിയിരുന്നു. ഇ​തി​നു പി​ന്നാ​ലെ ഭ​ക്ഷ​ണം എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ത​ഹ​സി​ൽ​ദാ​ർ ജി​നു പു​ന്നൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. അതിനാൽ ​പട്ടിണിയിലായിരുന്നുവെന്ന തൊഴിലാളികളുടെ വാദം ജില്ലാ കളക്ടര്‍ തള്ളി. ഭക്ഷണം നല്‍കിയിരുന്നു. ഇക്കാര്യം നേരത്തെ തന്നെ ഉറപ്പുവരുത്തിയതാണ്. തയ്യാറാക്കിയ ഭക്ഷണം വേണ്ടെന്നും നാട്ടിലേക്ക് അയക്കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇത് ഇപ്പോള്‍ സാധ്യമല്ല. ഇവരുടെ പുതിയ ആവശ്യം പരി​ഗണിച്ച്‌ പാചകം ചെയ്ത ഭക്ഷണത്തിന് പകരം ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കുമെന്നും . ആട്ടയാണ് വേണ്ടതെങ്കില്‍ അതും എത്തിച്ചുനല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button