Latest NewsIndia

തല ചായ്‌ക്കാനിടമില്ലാത്തവർ മരത്തിന്റെ മുകളിൽ കൊവിഡ് നിരീക്ഷണത്തിൽ: മമതയുടെ ബംഗാളിൽ നിന്നുളള ദയനീയ കാഴ്ച

കൊൽക്കത്ത : കൊറോണ വ്യാപനം തടയുന്നതിന് വേണ്ടി രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. അന്തര്‍ സംസ്ഥാന യാത്രകള്‍ പോലും വിലക്കിയിരിക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ പോലും 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം എന്ന് നിര്‍ബന്ധമാണ്. മമത ബാനര്‍ജി സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പുകഴ്ത്തിയിരുന്നു.

അതിന് പിന്നാലെയാണ് ഈ ദയനീയ കാഴ്ച പുറത്ത് വന്നിരിക്കുന്നത്. പുരുളിയ ജില്ലയിലെ ബാലറാംപൂരിലെ വാന്‍ഗിതി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.തലചായ്ക്കാന്‍ സ്വന്തമായി വീടില്ലാത്ത ഒരു കൂട്ടം ആളുകൾ ക്വാറന്റീനില്‍ കഴിയാൻ തെരഞ്ഞെടുത്ത വഴിയാണ് ഞെട്ടിക്കുന്നത് . പശ്ചിമ ബംഗാളില്‍ ഒരു സംഘം വീടില്ലാത്ത മനുഷ്യര്‍ മരമാണ് അതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.ഹോം ക്വാറന്റൈന്‍ എന്നാല്‍ വീട്ടില്‍ കഴിയുക എന്നതല്ല, മറിച്ച് ഒരു മുറിയില്‍ തനിച്ച് കഴിയുക എന്നതാണ് ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരത്തു മരിച്ച അസീസിന് എവിടെ നിന്നുമാണ് രോഗം പടര്‍ന്നതെന്ന് വ്യക്തതയില്ല: രോഗം സ്ഥിരീകരിച്ചത് ഇന്നലെ

എന്നാല്‍ നാട്ടില്‍ തിരിച്ചെത്തിയ ഏഴ് പേരും വീട്ടില്‍ തനിച്ച് കഴിയാനുളള മുറി ഉളളവരായിരുന്നില്ല. ഇതോടെയാണ് ഇവര്‍ മരം മുറിയാക്കിയത്. ചെന്നൈയിലാണ് ഏഴ് പേരുടെ സംഘം ഇതുവരെ ജോലി ചെയ്തിരുന്നത്. കൊവിഡ് വന്നതോടെ ഇവര്‍ നാട്ടിലേക്ക് മടങ്ങി. ഗ്രാമത്തില്‍ തിരിച്ചെത്തുന്നതിന് മുന്‍പ് ഇവര്‍ ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ടിരുന്നു. 14 ദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയാനാണ് ഡോക്ടര്‍ ഇവരോട് നിര്‍ദേശിച്ചത്.മരത്തിന്റെ ചില്ലകളില്‍ തുണി കെട്ടിയാണ് ഇവര്‍ ക്വാറന്റൈന്‍ കാലത്ത് കഴിയാനുളള താല്‍ക്കാലിക മുറി തയ്യാറാക്കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button