Latest NewsIndia

ഡൽഹിയിൽ തബ്‌ലീഗ് ജമാ അത്ത് ഏഷ്യ സമ്മേളനത്തിൽ പ‌ങ്കെടുത്തവർക്ക് കോവിഡ്, ശ്രീനഗറിലും ആന്‍ഡമാനിലും തമിഴ്‌നാട്ടിലും കോവിഡ്‌ സ്‌ഥിരീകരിച്ച്‌ മരിച്ചവർ ഇവിടെ നിന്ന് മടങ്ങിയവർ

ന്യൂഡൽഹി ∙ നിസ്സാമുദ്ദീനിൽ മാർച്ച് 17 മുതൽ 19 വരെ നടന്ന തബ്‌ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തിൽ പ‌ങ്കെടുത്ത ഇരുനൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യയിൽ കോവിഡ് രോഗം വന്നശേഷം ഇത്രയും പേർക്ക് ഒരുമിച്ച് രോഗലക്ഷണം സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. ഇതിനെതുടർന്ന് ഇൗ പ്രദേശത്ത് ലോക്ഡൗൺ കർശനമാക്കി. രണ്ടായിരത്തോളം പേർ ഹോം ക്വാറന്റീനിലാണ്.സമ്മേളനത്തിൽ 2500 പ്രതിനിധികൾ പങ്കെടുത്തിരിക്കാം എന്നാണു കണക്കാക്കുന്നത്.

അവരെല്ലാം സമ്മേളനത്തിനു വന്നവരല്ല, വലിയൊരു വിഭാഗം സമ്മേളനത്തിനു വന്നവരോടൊപ്പം ഡൽഹി, യുപി എന്നിവിടങ്ങൾ സന്ദർശിക്കാൻ വന്നവരാണ്. തമിഴ്നാട്ടിൽനിന്ന് 1500 പേരും ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് 1000 പേരും വന്നിരുന്നു. ഇന്തൊനീഷ്യ, മലേഷ്യ, കിർഗിസ്ഥാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് 280 പേരും എത്തി.ഡൽഹിയിൽ എത്തിയവരിൽ വലിയൊരു വിഭാഗം യുപിയിലെ ദിയുബന്ദിലേക്കും പോയിരുന്നു. ഇന്തൊനീഷ്യയിൽ നിന്നു വന്ന 11 പേർ ഹൈദരാബാദിൽ പോയി രോഗബാധിതരായി. അവർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ആൻഡമാനിൽനിന്നു വന്ന ആറു പേരും മടങ്ങിയപ്പോൾ കോവിഡ് സ്ഥിരീകരിച്ചു. ശ്രീനഗറിൽനിന്നു വന്ന വ്യക്തിയും തെലങ്കാനയിൽ നിന്നു വന്ന വ്യക്തിയും തമിഴ്നാട്ടിൽ നിന്നു വന്ന ഒരാളും കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു.ഇതോടെയാണ് ഡൽഹി പൊലീസ് ഇവിടെ നിന്നുള്ള 200 പേരെ ആശുപത്രിയിലാക്കാനും രണ്ടായിരത്തോളം പേരെ നിരീക്ഷണത്തിത്തിലാക്കാനും തീരുമാനിച്ചത്. പുതിയ സാഹചര്യത്തിൽ നിസാമുദ്ദീനും പരിസരപ്രദേശവും പൂർണമായും ഡൽഹി പൊലീസിന്ത്രണത്തിലായി. ഇവിടെ ലോക്ഡൗൺ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡ്രോണുകൾ ഉൾപ്പെടെ വിന്യസിച്ചു.

കോവിഡ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് മേഖലയിൽ ഒരു മെഡിക്കൽ ക്യാംപും നടക്കുന്നുണ്ട്.പുതിയ സാഹചര്യത്തില്‍ വിവിധ സംസ്‌ഥാനങ്ങളില്‍നിന്നും ചടങ്ങില്‍ പങ്കെടുത്തരെ നിരീക്ഷിക്കേണ്ടിവരുമെന്നാണു വിവരം. ഇത്‌ അതീവ ഗുരുതരമായ സ്‌ഥിതിവിശേഷമാണെന്നാണു വിലയിരുത്തല്‍. കഴിഞ്ഞയാഴ്‌ച ആന്‍ഡമാന്‍ നിക്കോബാറില്‍ രോഗം സ്‌ഥിരീകരിച്ച ആറു പേര്‍ നിസാമുദ്ദീനില്‍ ചടങ്ങില്‍ പങ്കെടുത്തവരാണെന്നാണു സൂചന. കൊല്‍ക്കത്ത വഴിയാണ്‌ ഇവര്‍ ആന്‍ഡമാനിലേക്കു മടങ്ങിയത്‌.

ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ 900 അംഗങ്ങള്‍ക്ക് തിങ്കളാഴ്ചയോടെ കൊറോണ വൈറസ് പോസിറ്റീവ് ആയിരിക്കുമെന്ന് കമ്മീഷണര്‍

ഈ മാസം 18 നു നിസാമുദ്ദീനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തവരിലാണു രോഗബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്‌. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിവിധ സംസ്‌ഥാനങ്ങളില്‍നിന്നായി അഞ്ഞൂറിലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തെന്നാണു വിവരം. ഇവരില്‍ ഒട്ടേറെപ്പേര്‍ സ്വദേശങ്ങളിലേക്ക്‌ മടങ്ങി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്കു പുറമേ 280 വിദേശികള്‍ ഉള്‍പ്പെടെ 1800 പേര്‍ ഇവിടെ തുടരുകയാണ്‌. ഇവിടെ താമസിക്കുന്നവരും മടങ്ങാന്‍ വൈകിയവരുമായ ഇരുനൂറോളം പേരിലാണു വൈറസ്‌ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതും ആശുപത്രിയിലേക്കു മാറ്റിയതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button