KeralaLatest NewsNews

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം…വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിയെ മനസിലാക്കണം തുടങ്ങി താരങ്ങള്‍ക്ക് പ്രധാന നിര്‍ദേശങ്ങള്‍ പങ്കുവെച്ച് അമ്മ സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാലിന്റെ ശബ്ദ സന്ദേശം

കൊച്ചി: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം…വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിയെ മനസിലാക്കണം തുടങ്ങി താരങ്ങള്‍ക്ക് പ്രധാന നിര്‍ദേശങ്ങള്‍ പങ്കുവെച്ച് അമ്മ സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാലിന്റെ ശബ്ദ സന്ദേശം. കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് മുടങ്ങി വീട്ടിലിരിക്കുന്ന നടീനടന്മാര്‍ക്കാണ് അമ്മ താരസംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ശബ്ദസന്ദേശമയച്ചത്.

Read Also : കേരളത്തില്‍ കൊറോണ വെെറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

അമ്മ സംഘടനയിലെ 501 അംഗങ്ങള്‍ക്കാണ് സന്ദേശമയച്ചത്. എല്ലാവരും വീടുകളില്‍ സുരക്ഷിതമായിരിക്കണം. സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കണം. സഹായം ആവശ്യമുള്ളവര്‍ അറിയിച്ചാല്‍ സംഘടനയുടെ വൈസ് പ്രസിഡന്റുമാരും എം.എല്‍.എമാരുമായിട്ടുള്ള താരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സഹായം ഉറപ്പുവരുത്തും. അത്യാവശ്യമുള്ളവര്‍ക്ക് സംഘടന ധനസഹായം നല്‍കും. അതേസമയം സഹായത്തിന് തന്നേക്കാള്‍ അര്‍ഹര്‍ ആരെങ്കിലുമുണ്ടോ എന്ന് ചിന്തിക്കണമെന്നും വരാന്‍ പോകുന്ന സാമ്ബത്തിക പ്രതിസന്ധിയെ മനസിലാക്കണമെന്നും താരം സൂചിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button